19 December 2024, Thursday
KSFE Galaxy Chits Banner 2

പതിറ്റാണ്ടുകളോളം നമ്മള്‍ വെന്തുരുകും; രാജ്യത്തെ ചൂടുകൂടിയ നഗരങ്ങളുടെ പട്ടിക പുറത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
May 13, 2022 7:18 pm

അടുത്ത മുപ്പത് വര്‍ഷങ്ങള്‍ കഴിയുമ്പോഴേക്കും രാജ്യത്തെ ഏറ്റവും കൂടുതല്‍ ചൂടുള്ള നഗരങ്ങളായി ഡല്‍ഹിയും മുംബൈയും മാറുമെന്ന് ഗ്രീൻപീസ് റിപ്പോര്‍ട്ട്. 1995- 2014നെ അപേക്ഷിച്ച് 2080–99 ഓടെ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് താപനില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കാര്‍ബഡെെ ഓക്സെെഡിന്റെ ബഹിര്‍ഗമനം ആണ് ഇതിന് കാരണമാകുകയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള ഇന്റർ ഗവൺമെന്റൽ പാനലിന്റെ ആറാമത് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

1995–2014 വരെ ശരാശരി 41.93 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില രേഖപ്പെടുത്തിയിരുന്നത്. ഇത് 2080 ഓടെ 45.97 ഡിഗ്രി സെൽഷ്യസിലേക്ക് കുതിക്കുമെന്നും പഠനം പറയുന്നു. ഏപ്രില്‍ 29ന് ഡല്‍ഹിയിലെ ഏറ്റവും ഉയര്‍ന്ന ചൂട് 43. 5 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി. പ്രവചിക്കപ്പെട്ട ശരാശരി വാർഷിക താപനില 31 ഡിഗ്രി സെൽഷ്യസുള്ള ചെന്നൈ ഇപ്പോഴുള്ളതിനേക്കാൾ നാല് ഡിഗ്രി സെൽഷ്യസ് കൂടുതലായിരിക്കുമെന്നും പഠനം പറയുന്നു.

ഉയര്‍ന്ന താപനില, വരുംകാലങ്ങളില്‍ കാർഷിക‑വന്യജീവികളുടെ നാശനഷ്ടം, പോഷകാഹാരക്കുറവ്, ആശുപത്രിവാസം എന്നിവയും ഇന്ത്യ അനുഭവിക്കേണ്ടി വരുമെന്നും ഗ്രീൻപീസ് വ്യക്തമാക്കി. ഇത് ഗുരുതരമായി ബാധിക്കാൻ പോകുന്നത് കാർഷിക വിളകളെയും മറ്റു ജീവജാലങ്ങളെയുമാണ്. കാർഷിക വിളകളുടെ ഉല്പാദനത്തിൽ ഗണ്യമായ കുറവുണ്ടാകാൻ രൂക്ഷമായ വരൾച്ച കാരണമായി തീരും.

Eng­lish Summary:The list of heat­wave hits on cities in the coun­try is out
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.