18 June 2025, Wednesday
KSFE Galaxy Chits Banner 2

Related news

May 20, 2025
April 11, 2025
January 28, 2025
January 27, 2025
January 10, 2025
May 31, 2024
April 28, 2024
March 8, 2024
March 1, 2024
July 15, 2023

സംസ്ഥാനത്ത് ശമനമില്ലാതെ ചൂട്

സ്വന്തം ലേഖിക
തിരുവനന്തപുരം
March 10, 2023 11:32 pm

സംസ്ഥാനത്ത് ശമനമില്ലാതെ ഉയര്‍ന്ന ചൂട് തുടരുന്നു. കനത്ത ചൂട് കണക്കിലെടുത്ത് ഈ ആഴ്ച ദുരന്തനിവാരണ അതോറിറ്റി സൂര്യാഘാത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, കോട്ടയം, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകൾക്കാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം,​ കോഴിക്കോട് ജില്ലകളിൽ വലിയ രീതിയിൽ ചൂട് വർധിക്കുമെന്നും താപസൂചിക കാണിക്കുന്നു. സംസ്ഥാനത്ത് പലയിടങ്ങളിലും താപനില വർധിക്കുന്ന സാഹചര്യത്തിൽ ദിവസവും താപസൂചിക പ്രസിദ്ധീകരിക്കുന്നുണ്ട്. 

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കാലാവസ്ഥാ മാപിനികൾ വഴി ലഭ്യമാകുന്ന താപനില, ആപേക്ഷിക ആർദ്രത എന്നീ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താപസൂചിക തയ്യാറാക്കിയത്. ഇതിലെ വിവരങ്ങൾ പ്രകാരം അപകടകരമായ രീതിയിൽ ചൂട് വർധിച്ച ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
അതേസമയം വേനൽ ചൂടിനാശ്വാസമായി അടുത്തയാഴ്ചയോടെ മഴയെത്തുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ നിരീക്ഷണം. നിലവിലെ അന്തരീക്ഷ മാറ്റങ്ങൾ പരിഗണിച്ചാൽ ഈ മാസം‌ പകുതിയോടെ വേനൽമഴക്കുള്ള സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ പ്രകാരം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ വേനൽമഴയെത്തും. പിന്നാലെ മറ്റ് ജില്ലകളിലേക്കും മഴ വ്യാപിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ നിഗമനം.

Eng­lish Sum­ma­ry; Unre­lent­ing heat in the state

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.