കണ്ണൂർ സർവകലാശാല വിസി പുനർനിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി പദവി ദുരുപയോഗം ചെയ്തില്ലെന്ന് ലോകായുക്ത. ആർ ബിന്ദു മന്ത്രിപദവി ദുരുപയോഗം ചെയ്തെന്ന ആരോപണം ശരിയല്ലെന്നും ആരോപണത്തിന് തെളിവില്ലെന്നും ലോകായുക്ത നിരീക്ഷിച്ചു. വൈസ് ചാൻസലറിൽ നിന്ന് മന്ത്രിക്ക് എന്തെങ്കിലും പ്രത്യുപകാരം ലഭിച്ചതായി തെളിവില്ല. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് ലോകായുക്തയുടെ നിരീക്ഷണം. കേസിൽ ലോകായുക്ത ഫെബ്രുവരി നാലിന് ഉത്തരവ് പുറപ്പെടുവിക്കും.
വൈസ് ചാൻസലർ ഡോ. ഗോപിനാഥിന്റെ പുനർനിയമനം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യക്ക് മലയാളം അസോസിയേറ്റ് പ്രൊഫസറായി നിയമനം നൽകിയതിന്റെ പ്രത്യുപകാരമാണെന്ന ആരോപണം നിലനിൽക്കില്ല. രാഷ്ട്രീയക്കാരന്റെ ഭാര്യയെന്നത് വലിയ അപരാധമല്ലെന്ന് ലോകായുക്ത അഭിപ്രായപ്പെട്ടു. പല അധ്യാപക തസ്തികകളിലേക്കും കണ്ണൂർ സർവകലാശാല നിയമനം നടത്തിയിട്ടുണ്ടെന്നും ഈ നിയമനത്തിൽ മന്ത്രിയുടെ പങ്ക് എന്താണെന്നും ലോകായുക്ത ഹർജിക്കാരനോട് ചോദിച്ചു.
ENGLISH SUMMARY:The Lokayukta has said that the post of Minister of Higher Education has not been abused
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.