15 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

November 15, 2024
October 24, 2024
February 17, 2024
July 30, 2023
July 21, 2023
October 13, 2022
April 6, 2022
February 28, 2022
December 17, 2021

ആവേശമേറി; ആരാധകര്‍ കാത്തിരുന്ന സിബിഐ 5ന്റെ ടീസര്‍ പുറത്ത്

Janayugom Webdesk
April 6, 2022 6:46 pm

‘സിബിഐ 5 ദ ബ്രെയിന്‍’ ചിത്രത്തിന്റെ ടീസര്‍ പുറത്തിങ്ങി. നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മുട്ടി വീണ്ടും സേതുരാമയ്യരായി എത്തുകയാണ്. സിബിഐ ഫ്രാഞ്ചൈസിയിലെ അഞ്ചാമത് ചിത്രമാണ് ഇത്. ടീസറില്‍ മമ്മുട്ടിയെ ആ പഴയ സേതുരാമയ്യരായി തന്നെ കാണാന്‍ സാധിക്കും. കുറ്റാന്വേഷണ പരമ്പരയാണ് സിബിഐ ചിത്രങ്ങള്‍. 1988ലാണ് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന് ചിത്രം പുറത്തിറങ്ങുന്നത്. സേതുരാമയ്യര്‍ സിബിഐ എന്നി ചിത്രങ്ങളും പിന്നീട് എത്തി.

തിരുവനന്തപുരം, ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. ആരാധകര്‍ ഏറെ ആവേശത്തോടെയാണ് സിബിഐയുടെ അഞ്ചാം ഭാഗത്തിനായി കാത്തിരിക്കുന്നത്. ചിത്രത്തില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ജഗതി ശ്രീകുമാറും എത്തുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി ആശ ശരത്തും, മുകേഷ്, സായ്കുമാർ, മുകേഷ്, രൺജി പണിക്കർ, ആശ ശരത്ത്, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, അനൂപ് മേനോൻ, പ്രശാന്ത് അലക്‌സാണ്ടർ, ജയകൃഷ്ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, പ്രസാദ് കണ്ണൻ, കോട്ടയം രമേശ്, സുരേഷ് കുമാർ, തന്തൂർ കൃഷ്ണൻ, അന്ന രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക തുടങ്ങി നീണ്ട താരനിരയാണ് പുതിയ സിബിഐ ചിത്രത്തിലുള്ളത്.

YouTube video player

Eng­lish Summary:The long await­ed CBI 5 teas­er is out
You may also like this video

YouTube video player

TOP NEWS

January 14, 2025
January 14, 2025
January 14, 2025
January 14, 2025
January 14, 2025
January 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.