March 21, 2023 Tuesday

Related news

March 21, 2023
March 21, 2023
March 21, 2023
March 19, 2023
March 19, 2023
March 17, 2023
March 16, 2023
March 14, 2023
March 14, 2023
March 11, 2023

മൂന്നാം ക്ലാസ് വിദ്യാർഥിയെ ഇടിച്ചിട്ട് ശരീരത്തിലൂടെ ലോറി ക യറിയിറങ്ങി

Janayugom Webdesk
തിരുവനന്തപുരം
December 21, 2022 10:53 am

തിരുവനന്തപുരത്ത് മൂന്നാം ക്ലാസ് വിദ്യാർഥിയുടെ ശരീരത്തിലൂടെ ലോറി കയറി. പൂവച്ചൽ യുപി സ്കൂൾ വിദ്യാർഥി ഇമ്മാനുവേൽ ആണ് അപകടത്തിൽപ്പെട്ടത്. ഗുരുതര പരിക്കേറ്റ വിദ്യാർഥിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റോഡ് മുറിച്ചുകടക്കുന്നതിനിടെയാവാം കുട്ടിയെ ലോറി ഇടിച്ചിട്ടതെന്നാണ് നിഗമനം. 

സിമന്‍റ് കയറ്റിവന്ന ലോറിയാണ് വിദ്യാർഥിയെ ഇടിച്ചിട്ടത്. റോഡിൽവീണ കുട്ടിയുടെ അരക്ക് മുകളിലൂടെയാണ് ലോറി കയറിയിറങ്ങിയത്. ആദ്യം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.

Eng­lish Summary:The lor­ry ran over the third class stu­dent after hit­ting him
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.