19 December 2024, Thursday
KSFE Galaxy Chits Banner 2

ഭരണസംവിധാനത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാന്‍ മാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ട്: കാനം

Janayugom Webdesk
തൃശൂര്‍
November 26, 2021 6:45 pm

ഭരണസംവിധാനത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാന്‍ മാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന തെറ്റായ നടപടികള്‍ ചൂണ്ടിക്കാട്ടിയത് സര്‍ക്കാരിനെതിരായ വിമര്‍ശനമല്ല. ആലുവയിലെ യുവതിയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ ജനയുഗം മുഖപ്രസംഗത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തെറ്റായ നടപടികള്‍ ഉണ്ടാകുമ്പോള്‍ അത് ചൂണ്ടിക്കാണിക്കുക എല്ലാ മാധ്യമങ്ങളുടെയും ചുമതലയാണ്. പൊലീസിന്റെ തെറ്റായ നടപടികളെയാണ് പത്രം വിമർശിച്ചത്. പാർട്ടിയുടെ മുഖപത്രമെന്ന നിലയിൽ പാർട്ടിയുടെ നിലപാടാണ്. പൊലീസിലോ ഭരണ സംവിധാനത്തിലോ വീഴ്ചകൾ ഉണ്ടാവുമ്പോൾ അതു ചൂണ്ടിക്കാണിക്കാനുള്ള ബാധ്യത മാധ്യമങ്ങൾക്കുണ്ടെന്നും കാനം പറഞ്ഞു.
കെ — റെയിൽ സംബന്ധിച്ച് യുവകലാസാഹിതിയുടെ നിലപാട് സിപിഐയുടേതല്ല.

ശാസ്ത്ര സാഹിത്യ പരിഷത്ത് പോലെ സ്വതന്ത്ര സംഘടനയാണ് യുവകലാസാഹിതി. ഓരോ വിഷയങ്ങളിലും സംഘടനകൾക്ക് സ്വതന്ത്ര നിലപാടുകളുണ്ട്. കെ — റെയിൽ വിഷയത്തിലും സംഘടനയ്ക്ക് ആശങ്കയുണ്ടാകും. ജനങ്ങള്‍ക്കും ആശങ്കകളുണ്ട്. അതെല്ലാം പരിഹരിച്ച് മാത്രമേ പദ്ധതി നടപ്പിലാക്കൂ എന്നും കാനം പറഞ്ഞു.

ENGLISH SUMMARY:The media has a respon­si­bil­i­ty to point out the short­com­ings of gov­er­nance: Kanam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.