പ്രസവ വാർഡില്ലാത്ത ഏറ്റുമാനൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ നാടോടി സ്ത്രീയ്ക്ക് മതിയായ പരിചരണം നൽകി പ്രസവം എടുത്ത ഏറ്റുമാനൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. മാതൃകാപരമായ പ്രവർത്തനമാണ് പ്രഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. എ. ആനന്ദ് കൃഷ്ണൻ, നഴ്സുമാരായ സിനി, പ്രീതി, ഗിരിജ ജയ്മോൻ, ആരോഗ്യ പ്രവർത്തക സരസ്വതി എന്നിവർ നടത്തിയത്. മതിയായ ചികിത്സയും പരിചരണവും നൽകി അമ്മയേയും കുഞ്ഞിനേയും കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചു. കോവിഡ് കാലത്ത് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്നും മന്ത്രി പറഞ്ഞു.
English Summary: The Minister congratulated the hospital for providing maternity treatment to folk woman
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.