3 May 2024, Friday

Related news

May 2, 2024
May 2, 2024
May 2, 2024
May 2, 2024
May 1, 2024
April 30, 2024
April 29, 2024
April 29, 2024
April 28, 2024
April 28, 2024

കാണാതായ വിദ്യാർത്ഥിയെ തോടിനു സമീപം മ രിച്ച നിലയിൽ കണ്ടെത്തി

Janayugom Webdesk
അടിമാലി
November 9, 2022 6:29 pm

കാണാതായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി .പാറത്തോട് ഇരു മലക്കപ്പ് കുഴിവേലിൽ ബിനോയിയുടെ മകൻ ആൽബർട്ട് (12)നെയാണ് തോടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.വീടിനു സമീപത്ത് ഉള്ള തേക്കിൻ പ്ലാൻ്റേഷനിലൂടെ ഒഴുകുന്ന തോടിനു സമീപത്താണ് ജഡം ദുരൂഹ സാഹചര്യത്തിൽ കണ്ടത്. സമീപവാസികളും നാട്ടുകാരുമടക്കമുള്ളവർ ദിവസങ്ങളോളമായി തേക്കിൻകൂപ്പിൽ തെരയുന്നുണ്ടായിരുന്നു. 

വെള്ളത്തൂവൽ പൊലീസും സ്ഥലത്തെത്തി തെരച്ചിലിന് നേതൃത്വം കൊടുത്തു വരുകയായിരുന്നു.ഇതിനിടെ ഇന്നലെ വൈകീട്ടോടെ ഐക്കരയിൽ ജോയിയും സംഘവുമാണ് ജഡം കണ്ടെത്തിയത്. ദുരൂഹതയുള്ളതിനാലും, വെളിച്ച കുറവുള്ളതിനാലും നാളെ മാത്രമെ ജഡം എടുക്കുകയുള്ളുമെന്ന് എസ്.ഐ സജി എൻ.പോൾ പറഞ്ഞു. പാറത്തോട് സെൻ്റ് ജോർജ് ഹൈസ്കൂളിലെ 7ാം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാവിലെ മുതലാണ് കുട്ടിയെ കാണാതായത്. ഡോഗ് സ്ക്വാഡിനെ എത്തിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.

Eng­lish Summary:The miss­ing stu­dent was found dead near a stream
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.