March 30, 2023 Thursday

Related news

March 2, 2023
December 7, 2022
November 17, 2022
September 22, 2022
August 28, 2022
July 24, 2022
July 2, 2022
June 8, 2022
May 25, 2022
May 22, 2022

രണ്ടുവയസുകാരന്റെ കൺമുന്നിൽവച്ച് അമ്മയെ ബലാത്സംഗം ചെയ്തു

Janayugom Webdesk
ബംഗളൂരു
April 17, 2022 4:41 pm

ആന്ധ്രപ്രദേശിലെ പൽനാട് ജില്ലയിലെ ഗുരജാലയിൽ രണ്ടുവയസുകാരനായ മകന്റെ കൺമുന്നിൽവച്ച് അമ്മയെ ക്രൂരമായി ബലാത്സംഗം ചെയ്തു. യുവതിയെ രണ്ടുപേർ ചേർന്നാണ് ബലാത്സംഗം ചെയ്തത്.

റയിൽവേ സ്റ്റേഷനിൽ വച്ച് അവശനിലയിലായ യുവതിയെ രക്തസ്രാവത്തോടെ സമീപവാസികളാണ് കണ്ടെത്തിയത്. ഇവരെ ഉടൻതന്നെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. യുവതിക്കൊപ്പം രണ്ടുവയസുള്ള മകനുമുണ്ടായിരുന്നു.

ആന്ധ്രപ്രദേശിൽ ജോലി തേടിയെത്തിയ യുവതിക്ക് നേരെയാണ് ബലാത്സംഗം. സംഭവ ദിവസം രാത്രി റയിൽവേ സ്റ്റേഷനിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് യുവതിക്ക് നേരെ ലൈം​ഗിക അതിക്രമമുണ്ടായത്.

Eng­lish sum­ma­ry; The moth­er was raped in front of a two-year-old boy

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.