19 April 2024, Friday

പല്ലബ് സെന്‍ ഗുപ്ത ലോക സമാധാന കൗണ്‍സില്‍ അധ്യക്ഷന്‍

Janayugom Webdesk
ഹാനോയ്(വിയറ്റ്‌നാം)
November 25, 2022 9:48 pm

ലോക സമാധാന കൗണ്‍സിലിന്റെ അധ്യക്ഷനായി സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും ഐപ്സോ ജനറല്‍ സെക്രട്ടറിയുമായ പല്ലബ് സെന്‍ ഗുപ്തയെ തെരഞ്ഞെടുത്തു. 24 മുതല്‍ നടന്നുവന്ന സാര്‍വദേശീയ അസംബ്ലിയാണ് പല്ലബിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ഈ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ്. രൊമേശ് ചന്ദ്രയായിരുന്നു ഇതിന് മുമ്പ് ഇന്ത്യയില്‍ നിന്ന് പ്രസിഡന്റായ വ്യക്തി.

ഗ്രീക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധി തനാസിയോസ് പ്രഫിലിസ് ജനറല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ത്‌സാവ് ദരിദിസ് ആണ് എക്സിക്യൂട്ടീവ് സെക്രട്ടറി. അഞ്ച് വൈസ് പ്രസിഡന്റുമാരെയും 11 അംഗ സെക്രട്ടേറിയറ്റിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. പല്ലബ് സെന്‍ ഗുപ്തയ്ക്കു പുറമേ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയും സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ ആനിരാജയും ഇന്ത്യയെ പ്രതിനിധീകരിച്ച് സാര്‍വദേശീയ അസംബ്ലിയില്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: World Peace Coun­cil elects the new exec­u­tive com­mit­tee elect­ed Pal­lab Sengupta
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.