27 March 2024, Wednesday

Related news

March 26, 2024
March 25, 2024
March 25, 2024
March 24, 2024
March 21, 2024
March 20, 2024
March 20, 2024
March 19, 2024
March 14, 2024
March 14, 2024

ഇന്ത്യയില്‍ വോട്ടർമാരുടെ എണ്ണം 94 കോടി കടന്നു

Janayugom Webdesk
ന്യുഡല്‍ഹി
February 6, 2023 10:38 pm

ഇന്ത്യയിലെ വോട്ടർമാരുടെ എണ്ണം 94 കോടി കടന്നു. 1951 ലെ വോട്ടര്‍മാരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ വോട്ടർമാരുടെ എണ്ണം ആറിരട്ടിയായി. 94.50 കോടി വോട്ടർമാരാണ് നിലവില്‍ രാജ്യത്തുള്ളതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ജനുവരി ഒന്നിന് ആകെ വോട്ടർമാരുടെ എണ്ണം 94,50,25,694 ആണ്. എന്നാൽ, ഇവരിൽ മൂന്നിലൊന്ന് പേരും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പങ്കെടുത്തിട്ടില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി. 

1957ലെ പൊതുതെരഞ്ഞെടുപ്പിൽ രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ എണ്ണം 19.37 കോടി ആയിരുന്നു. ഇവരില്‍ 47.74 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 21.64 കോടി വോട്ടർമാരിൽ 55.42 ശതമാനവും വോട്ടവകാശം വിനിയോഗിച്ച 1962ലെ പൊതുതെരഞ്ഞെടുപ്പിലാണ് ജനങ്ങളുടെ പങ്കാളിത്തം ആദ്യമായി 50 ശതമാനം കടന്നത്. 2009 ആയപ്പോഴേക്കും രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ എണ്ണം 71.70 കോടിയായി ഉയർന്നു. എന്നാൽ പൊതു തെരഞ്ഞെടുപ്പിലെ പോളിങ് 58.21 ശതമാനം മാത്രമായിരുന്നു. 2014ലെ തെരഞ്ഞെടുപ്പിൽ 83.40 കോടി വോട്ടർമാരിൽ 66.44 ശതമാനമായി പോളിങ് ഉയർന്നിരുന്നു. 

Eng­lish Sum­ma­ry; The num­ber of vot­ers in India has crossed 94 crores

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.