മോഡി സര്‍ക്കാരിന്റെ ഭരണത്തില്‍ വില വര്‍ധിക്കാത്തത് മനുഷ്യന് മാത്രമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ-മേഖലാ ഭാരവാഹികളുടെ ദ്വിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് സിവില്‍ സര്‍വീസിനെ വെട്ടിച്ചുരുക്കിയും തസ്തികകള്‍ ഇല്ലാതാക്കിയും പൊതുജനങ്ങള്‍ക്ക് സൗജന്യ സേവനം ഇല്ലാതാക്കുക എന്ന നയമാണ് കേന്ദ്രം നടപ്പിലാക്കി വരുന്നത്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കുമെന്ന ഇടതു മുന്നണിയുടെ വാഗ്ദാനം നടപ്പിലാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് കാനം ചൂണ്ടിക്കാട്ടി.
ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ ഷാനവാസ് ഖാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിപിഐ സംസ്ഥാന അസി. സെക്രട്ടറി സത്യന്‍ മൊകേരി, ജില്ലാ സെക്രട്ടറി പി രാജു , എഐടിയുസി ജില്ലാ സെക്രട്ടറി കെ എന്‍ ഗോപി, ജോയിന്റ് കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍ അഡ്വ. ജി മോട്ടിലാല്‍, സംസ്ഥാന ട്രഷറര്‍ കെ പി ഗോപകുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു. എസ് സജീവ് സ്വാഗതവും ഹുസൈന്‍ പതുവന നന്ദിയും പറഞ്ഞു. ‘സമൂഹ മാധ്യമങ്ങളും, സംഘടന പ്രവര്‍ത്തനങ്ങളും ’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ക്ലാസ് എം മുകേഷ് നയിച്ചു. ക്യാമ്പ് ഇന്ന് അവസാനിക്കും.
English Summary: The only thing that is priceless in the country is man: looks
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.