26 April 2025, Saturday
KSFE Galaxy Chits Banner 2

സംഘാടക സമിതി ഓഫീസ് പ്രവർത്തനം തുടങ്ങി

Janayugom Webdesk
അമ്പലപ്പുഴ
April 5, 2022 6:34 pm

9 മുതൽ 13 വരെ ആലപ്പുഴയിൽ നടക്കുന്ന ദേശീയ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിന്റെ സംഘാടക സമിതി ഓഫീസ് പ്രവർത്തനമാരംഭിച്ചു. ആലപ്പുഴ ടൗൺ ഹാളിൽ പുരുഷ- വനിത സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് ക്ലാസിക് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ, മുഴുവൻ സംസ്ഥാനങ്ങളിൽ നിന്നും സ്പോർട്സ് ബോർഡുകളിൽ നിന്നുമായി 1200ൽപ്പരം കായിക താരങ്ങളും ഒഫീഷ്യൽസും പങ്കെടുക്കും.

എച്ച് സലാം എം എൽ എ ഓഫീസ് ഉദ്ഘാനം നിർവ്വഹിച്ചു. കൗൺസിലർ സിമി ഷാഫി ഖാൻ അധ്യക്ഷയായി. കൗൺസിലർ എ എസ് കവിത, സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രദീപ് കുമാർ, വി പി രാജീവ്, ജയമോഹൻ, കുര്യൻ ജയിംസ്, പി എസ് ബാബു, വേണു ജി നായർ, അഡ്വ. കുര്യൻ ജയിംസ്, കെ ജെ ജോസഫ് സ്റ്റാൻലി എന്നിവർ സംസാരിച്ചു. ചിക്കുസ് ശിവൻ സ്വാഗതം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.