പത്മ പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്തു തുടങ്ങും. ഈ വര്‍ഷം പത്മ പുരസ്‌കാരങ്ങള്‍ രണ്ട് ഘട്ടങ്ങളിലായി ആണ് വിതരണം ചെയ്യുക എന്ന് രാഷ്ട്രപതിഭവന്‍ അറിയിച്ചു. 128 പേരെയാണ് ഈ വര്‍ഷം രാജ്യം പത്മ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുന്നത്. കേരളത്തില്‍ നിന്ന് ഈ വര്‍ഷം നാല് പേരാണ് പത്മപുരസ്‌കാരങ്ങള്‍ സ്വീകരിക്കുക. മലയാളികളായ കെ പി റാബിയ, ശോശാമ്മ ഐപ്പ്, ശങ്കരനാരായണ മേനോന്‍, പി നാരായണക്കുറുപ്പ് എന്നിവര്‍ പത്മശ്രീ പുരസ്‌കാരം സ്വീകരിക്കും. വീരമൃത്യു വരിച്ച സംയുക്തസേനാ മേധാവി ബിപിന്‍ റാവത്തിന് രാജ്യം നല്‍കുന്ന പത്മവിഭൂഷന്‍ കുടുംബം ഇന്ന് ഏറ്റുവാങ്ങും . ഈ മാസം 28നാണ് അടുത്തഘട്ടത്തില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുക.
ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദിനും മുതിര്‍ന്ന സിപിഐഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യയും അടക്കം 17 പേര്‍ക്ക് പത്മഭൂഷണ്‍ പുരസ്‌കാരങ്ങളുണ്ട്. പത്മശ്രീ ലഭിച്ചവരുടേതടക്കം 128 പുരസ്‌കാര ജേതാക്കളുടെ പേരുകളാണ് കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. നജ്മ അക്തര്‍, സോനു നിഗം എന്നിവര്‍ക്കും പത്മശ്രീ ലഭിച്ചിട്ടുണ്ട്.
English summary; The Padma Awards will begin today
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.