20 May 2024, Monday

Related news

May 18, 2024
May 17, 2024
May 16, 2024
May 14, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 11, 2024
May 11, 2024

ഏക സിവില്‍കോഡും, നീറ്റ് പരീക്ഷയും അംഗീകരിക്കാനാകില്ലെന്ന് എന്‍ഡിഎ ഘടകകക്ഷിയായ പട്ടാളി മക്കള്‍ കക്ഷി

Janayugom Webdesk
ന്യൂഡല്‍ഹി
March 28, 2024 12:11 pm

ഏക സിവില്‍കോഡ് അംഗീകരിക്കില്ലെന്ന് എന്‍ഡിഎ ഘടകക്ഷിയായി തമിഴ് നാട്ടിലെ പട്ടാളി മക്കള്‍കക്ഷി. പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തിലും, ഏക സവില്‍ കോ‍ഡിന്റെ കാര്യത്തിലും മുന്‍ നിലപാടുകള്‍ തിരുത്തിയിട്ടില്ലെന്നും നീറ്റ് പരീക്ഷയെയും, ഏക സിവില്‍കോഡിനേയും അംഗീകരിക്കുന്നില്ലെന്നും പിഎംകെ പ്രസിഡന്റ് അന്‍പുമണി രാംദാസ് പറഞ്ഞു.

ഞങ്ങല്‍ നീറ്റ് പരീക്ഷയെ എതിര്‍ക്കുന്നു, ഞങ്ങള്‍ യുണിഫോം സിവില്‍ കോഡിനെ അംഗീകരിക്കുന്നില്ല. ഞങ്ങളുടെ ഐഡിയോളജിയില്‍ മാറ്റാം വരുത്തിയിട്ടില്ല. വ്യത്യസ്ത നിലപാടുള്ളവരായിട്ടും കോണ്‍ഗ്രസും കമ്യൂണിസ്റ്റുകാരും ഒരുമിച്ച് മത്സരിക്കുന്നില്ലേ. കേരളത്തില്‍ വര്‍ പരസ്പരം മത്സരിക്കുകയും ചെയ്യുന്നു. അതുപോലുള്ള ബന്ധമല്ല ഞങ്ങളുടേത് അന്‍പുമണി അഭിപ്രായപ്പെട്ടു.കേന്ദ്രമന്ത്രിസ്ഥാനം ആഗ്രഹിച്ചാണ് മുന്നണി മാറിയതെന്ന ആരോപണത്തെ അദ്ദേഹം തള്ളിക്കളഞ്ഞു. ആരോപണം അസംബന്ധമാണെന്നും 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും പറഞ്ഞു.

മുന്നണി മാറിയത് പിഎംകെ അണികള്‍ക്ക് അംഗീകരിക്കാനായിട്ടില്ലെന്ന എഐഎഡിഎംകെയുടെ ആരോപണത്തെയും പിഎംകെ പ്രസിഡന്റ് വിമര്‍ശിച്ചു. കൂടെ നില്‍ക്കുമ്പോള്‍ നല്ലത് പറയുകയും പിന്തുണച്ചില്ലെങ്കില്‍ അപകീര്‍ത്തിപ്പെടുത്തുകയുമാണ് അവര്‍ ചെയ്യുന്നത്. ഇത് നല്ല സംസ്‌കാരമല്ലെന്നും അന്‍പുമണി പറഞ്ഞു.ബിജെപിയുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടെങ്കിലും വിയോജിപ്പുകളുണ്ടാകുന്ന സമയങ്ങളില്‍ തങ്ങള്‍ അവരെ വിമര്‍ശിക്കുമെന്നും അന്‍പുമണി രാംദാസ് പറഞ്ഞു. തമിഴ്‌നാട്ടില്‍ എന്‍ഡിഎയുടെ ഭാഗമായി 9 ലോക്‌സഭ സീറ്റുകളിലാണ് പിഎംകെ മത്സരിക്കുന്നത് 

Eng­lish Summary: 

The Pat­tali Makkal par­ty, a con­stituent of the NDA, said that sin­gle civ­il code and NEET exam can­not be accepted

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.