21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

May 9, 2023
January 27, 2023
January 10, 2023
January 6, 2023
April 28, 2022
December 19, 2021
December 1, 2021

എമര്‍ജെന്‍സി മൈക്കിലൂടെ അധികൃതര്‍ക്കെതിരെ അസഭ്യം പറഞ്ഞ് പൈലറ്റുുമാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 28, 2022 5:20 pm

വിമാനങ്ങളില്‍ അടിയന്തരഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കാനുള്ള എമര്‍ജൻസി മെെക്കില്‍ക്കൂടി പൈലറ്റുമാര്‍ ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതായി പരാതി. സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഏഴ് പെെലറ്റുമാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ഏപ്രില്‍ ഒമ്പതിനാണ് സംഭവം നടന്നത്. ഇതിനുപിന്നാലെ ഏഴോളം പൈലറ്റുമാരെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

കുറഞ്ഞശമ്പളമാണ് നല്‍കുന്നതെന്ന പരാതിയാണ് മോശം ഭാഷ ഉപയോഗിച്ച് ഇവര്‍ മൈക്കിലൂടെ ഉന്നയിച്ചത്. സംഭവത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് കോവിഡ് സമയത്ത് ശമ്പളം വെട്ടിക്കുറച്ചതിനെതിരെ സമരം നടത്താനിരുന്ന പെെലറ്റുമാരെ ഇൻഡിഗോ സസ്പെൻഡ് ചെയ്തിരുന്നു. എയര്‍ലെെൻ പെെലറ്റുമാരുടെ ശമ്പളം 30 ശതമാനത്തോളമാണ് വെട്ടിക്കുറച്ചത്.
ഈ ഫ്രീക്വൻസി മെെക്ക് അപകടത്തിൽപ്പെട്ട വിമാനങ്ങൾക്ക് മാത്രം അടിയന്തര ആശയവിനിമയത്തിന് ഉപയോഗിക്കുന്നതാണ്.

Eng­lish Sum­ma­ry: The pilots insult­ed the author­i­ties through the emer­gency mic

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.