നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ പാരിഷ് ഹാളില്‍ നിന്നും നേര്‍ച്ചപെട്ടിയും യൂപിഎസ് ബാറ്ററിയും മോഷണം നടത്തിയ യുവാക്കള്‍ അറസ്റ്റില്‍. നെടുങ്കണ്ടം സ്വദേശികളായ നെടുങ്കണ്ടം സ്വദേശികളായ ഓരുങ്കല്‍ ഷൈമോന്‍(19), കൃഷ്ണവിലാസം ദേവരാജ്(20), മാടത്താനിയില്‍ അഖില്‍(18), മന്നിക്കല്‍ ജമിന്‍(20), ചിറക്കുന്നേല്‍ അന്‍സില്‍(18), കുഴിപ്പില്‍ സുജിത്(19) എന്നിവരെയാണ് പിടികൂടിയത്. അറസ്റ്റ് ചെയ്യുന്ന സമയത്ത് പ്രതികളില്‍ നിന്നും കഞ്ചാവ് പിടികൂടുകയും ചെയ്തു. കഴിഞ്ഞ 11നാണ് മോഷണം നടന്നത്.
നെടുങ്കണ്ടം സെബാസ്റ്റ്യന്‍സ് പള്ളിയുടെ നിര്‍മ്മാണം നടക്കുന്നതിനാല്‍ ആരാധന പള്ളിയുടെ പാരിഷ് ഹാളിലാണ് നടക്കുന്നത്. ഇവിടെ വെച്ചിരുന്ന നേര്‍ച്ചപെട്ടി കുത്തി തുറന്ന് തുക അപഹരിക്കുകയും രണ്ട് യൂപിഎസ് ബാറ്ററിയുമാണ് പ്രതികള്‍ മോഷ്ടിച്ചത്. തിങ്കളാഴ്ച രാവിലെ കുര്‍ബാനയ്ക്കായി എത്തിയ വികാരി നേര്‍ച്ചപ്പെട്ടിയുടെ പൂട്ട് തകര്‍ത്തതായി കാണുകയായിരുന്നു. സിസിടിവിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കഴിഞ്ഞ എട്ടിനും 11നും രണ്ട് ദിവസങ്ങളിലായി പള്ളിയുടെ ജനാല തുറന്ന് അകത്ത് കയറി മോഷണം നടത്തിയതായി കണ്ടെത്തി. ആദ്യ ദിവസം ഒരു ബാറ്ററിയും പിന്നീടുളള ദിവസം നേര്‍ച്ചപെട്ടിയും മറ്റൊരു ബാറ്ററിയും പ്രതികള്‍ മോഷ്ടിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നല്‍കിയ പരാതിയില്‍ മേലാണ് പ്രതികളെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
മേഖലയില്‍ മുമ്പ് നടന്ന മോഷണവുമായി പ്രതികള്‍ക്ക് ബന്ധമുണ്ടോയെന്ന അന്വേഷണത്തിലാണ് നെടുങ്കണ്ടം പൊലീസ്. മോഷ്ടാക്കളെ പള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. നെടുങ്കണ്ടം എസ്എച്ച്ഒ ബി.എസ് ബിനു, എസ്.ഐമാരായ റസാഖ്, ചാക്കോ, സജീവ്, എ.എസ്.ഐ ജേക്കബ്, ഉദ്യോഗസ്ഥരായ അഭിലാഷ്, ജയന്‍, അജോ, രഞ്ജിത്, അനീഷ്, ദീപു, സഞ്ചു, ജോസ് സെബാസ്റ്റിയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
English Summary: The police arrested the accused who broke offering box of the church
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.