പൊലീസ് ഉദ്യോഗസ്ഥനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിന്‍കര സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ മാരായമുട്ടം സ്വദേശി എസ് ജെ സജി(37) ആണ് മരിച്ചത്. ജോലി സംബന്ധമായ പ്രശ്നങ്ങൾ നേരിട്ടിരുന്നതായും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. രണ്ട് ദിവസമായി സജിയെ കാണാനില്ലെന്ന് കുടുംബം മാറനല്ലൂർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കഴി ഞ്ഞ ദിവസം തമ്പാനൂരിലെ സിൽവർ സാന്‍ഡ് ഹോട്ടൽ മുറിയിൽ സജിയെ തൂങ്ങിമരിച്ച നിലയിൽ രാത്രി 10 മണിയോടെ ഹോട്ടൽ ജീവനക്കാർ കണ്ടെത്തുകയായിരുന്നു. കുടുംബപ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളുമാണ് മരണകാരണമെന്നാണ് പൊലീസ് പറയുന്നത്.
സജി 2021 സെപ്തംബറിന് ശേഷം ജോലിക്കെത്തിയിരുന്നില്ലെന്നും ഇക്കാര്യത്തിൽ മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിരുന്നതായും നെയ്യാറ്റിൻകര സിഐ അറിയിച്ചു. നടുവേദനയെതുടർന്ന് സജി ആയുർവേദ ചികിത്സയിലായിരുന്നു. അതിനാലാണ് ജോലിക്ക് ഹാജരാകാത്തത്. ഈ കാലയളവ് അവധിയായി പരിഗണിക്കണമെന്ന് സജി കത്ത് നൽകിയിരുന്നു. കഴിഞ്ഞ ആറ് മാസമായി സജിക്ക് ശമ്പളമില്ലാതിരുന്നു. പുതിയ വീട് വയ്ക്കാനെടുത്ത വായ്‌പയും കുടിശികയുണ്ടായിരുന്നു. ഇക്കാര്യത്തിൽ ബാങ്ക് അധികൃതർ നോട്ടീസ് നൽകിയിരുന്നു. ഇതിൽ മനംനൊന്താണ് സജി ആത്മഹത്യ ചെയ്തതെന്ന് കുടുംബം പറയുന്നു. ഭാര്യ: എം എസ് ആഷ. മകൻ: റയാൻ.
English Summary: The police officer was found de-ad in a hotel room
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.