26 December 2024, Thursday
KSFE Galaxy Chits Banner 2

മാലപൊട്ടിച്ച കള്ളന്‍ കാട്ടിനുള്ളില്‍ ഒളിച്ചു; പിടികൂടാന്‍ എത്തിയ പൊലീസുകാരനെ പാമ്പുകടിച്ചു

Janayugom Webdesk
കണ്ണൂർ
October 28, 2022 9:15 am

കണ്ണൂര്‍ കാട്ടിനുള്ളില്‍ ഒളിച്ച കള്ളനെ പിടിക്കുന്നതിനിടെ പൊലീസുകാരന് പാമ്പുകടിയേറ്റു. മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അശ്വിനാണ് പാമ്പുകടിയേറ്റത്. വ്യാഴാഴ്ച രാത്രി എട്ടോടെ കീഴല്ലൂരിലായിരുന്നു സംഭവം. കള്ളന്‍ വഴിയാത്രക്കാരിയുടെ മാല തട്ടിപ്പറിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയുടെ മൂന്നു പവന്റെ മാല ബൈക്കിലെത്തിയ രണ്ടംഗസംഘം പൊട്ടിച്ച് കടന്ന് കളഞ്ഞത്. 

നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയിൽ മോഷ്ടാക്കൾ പൊലീസിനു മുന്നിൽ കുടുങ്ങിയത്. രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരനെ പാമ്പുകടിക്കുകയായിരുന്നു. പിന്നീട് നാട്ടുകാരും പൊലീസും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് കള്ളനെ പിടികൂടാനായത്. പാമ്പുകടിയേറ്റ പൊലീസുകാരനെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Eng­lish Summary:The police­man who came to arrest thief was bit­ten by a snake
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.