3 May 2024, Friday

Related news

May 3, 2024
May 2, 2024
May 2, 2024
May 2, 2024
April 27, 2024
April 24, 2024
April 21, 2024
April 21, 2024
April 20, 2024
April 19, 2024

വിദ്യാഭ്യാസ ഗുണനിലവാരം താഴുന്നു

ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ അടിസ്ഥാന വിജ്ഞാനത്തില്‍ പിന്നിലെന്ന് പഠനം 
Janayugom Webdesk
ന്യൂഡല്‍ഹി
September 19, 2023 8:38 pm

ഇന്ത്യ ഉള്‍പ്പെടെ 87 വികസ്വര രാജ്യങ്ങളില്‍ 56 എണ്ണത്തിലും 1960കള്‍ക്ക് ശേഷം വിദ്യാഭ്യാസ നിലവാരം താഴ്ന്നതായി റിപ്പോര്‍ട്ട്. വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍‍ ഗ്ലോബല്‍ ഡവലപ്മെന്റിന്റെ ഗവേഷകര്‍ തയ്യാറാക്കിയ പ്രബന്ധത്തിലാണ് ഇക്കാര്യം പ്രതിപാദിച്ചിരിക്കുന്നത്.

വികസ്വര രാജ്യങ്ങളിലെ വിദ്യാഭ്യാസ നിലവാരത്തിലുണ്ടായ കുറവും ലോകത്താകമാനമുള്ള ഗുണനിലവാരക്കുറവും പഠനവിധേയമാക്കിയിട്ടുണ്ട്. കഴിഞ്ഞ 50 വര്‍ഷത്തില്‍ വിദ്യാഭ്യാസ ഗുണനിലവാരം ലോകത്താകെ കുറഞ്ഞു. അടിസ്ഥാന അറിവുകളും ഗണിത വിജ്ഞാനവും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക ബാങ്ക്, യുനെസ്കോ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

ഇന്ത്യൻ വിദ്യാര്‍ത്ഥികളെ അന്താരാഷ്ട്ര പഠന നിലവാരവുമായി താരതമ്യപ്പെടുത്തിയപ്പോള്‍ മറ്റ് സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ പിന്നിലായിരുന്നതായും അവസാന അഞ്ചു ശതമാനത്തിലായിരുന്നു ഉള്‍പ്പെട്ടിരുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യൻ വിദ്യാഭ്യാസ ഗുണനിലവാരം കുറയുന്നതിന്റെ സൂചനയായി വേണം ഇതിനെ കണക്കാക്കാൻ.
1990കളില്‍ വിദ്യാഭ്യാസം നേടിയവരെ അപേക്ഷിച്ച് 1960കളില്‍ അഞ്ചു വര്‍ഷം മാത്രം വിദ്യാഭ്യാസം നേടിയ ഇന്ത്യൻ സ്ത്രീകള്‍ പുതിയ തലമുറയേക്കാള്‍ മുന്നിട്ട് നില്‍ക്കുന്നു എന്ന കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്. പ്രാഥമിക വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഗുണനിലവാരം കുറഞ്ഞതിന്റെ സൂചനയായി വേണം ഇതിനെ കണക്കാക്കാൻ. 1960കളില്‍ ജനിച്ച സ്ത്രീകളില്‍ അഞ്ചു വര്‍ഷം വിദ്യാഭ്യാസം നേടിയവരെയെല്ലാം സാക്ഷരരായി പരിഗണിക്കാമെന്നും എന്നാല്‍ 1990കളില്‍ ഇത് 40 ശതമാനമാണെന്നും പഠനം സൂചിപ്പിക്കുന്നു.

ദക്ഷിണേഷ്യയില്‍ 1960കള്‍ക്കും 1990കള്‍ക്കും ഇടയില്‍ ജനിച്ച സ്ത്രീകളില്‍ അഞ്ചു വര്‍ഷമോ അതില്‍ കൂടുതലോ വിദ്യാഭ്യാസം നേടിയവരുടെ എണ്ണം 42 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ വിദ്യാഭ്യാസ ഗുണനിലവാരം കുറയുന്നുണ്ടെങ്കിലും വിദ്യാഭ്യാസ കാലയളവ് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ സാക്ഷരത നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നു. പല വികസ്വര രാജ്യങ്ങളിലും വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തുന്നതിന് പകരം സ്കൂള്‍ വിദ്യാഭ്യാസ കാലയളവ് വര്‍ധിപ്പിച്ചതായും സ്കൂളുകളിലെത്തിപ്പെടാനുള്ള സൗകര്യം വര്‍ധിപ്പിച്ചത് സാക്ഷരത നിരക്ക് വര്‍ധിപ്പിച്ചെങ്കിലും ഗുണനിലവാരം ഉര്‍ന്നിട്ടില്ലെന്നും പഠനം സൂചിപ്പിക്കുന്നു.

ഇന്ത്യ, ബംഗ്ലാദേശ്, എത്യോപ്യ രാജ്യങ്ങളില്‍ ഇത്തരത്തില്‍ വിദ്യാഭ്യാസ കാലഘട്ടം വര്‍ധിപ്പിച്ചത് ഗുണനിലവാരത്തില്‍ കുറവുണ്ടാക്കുന്നതിനൊപ്പം മുതിര്‍ന്നവരിലെ വിദ്യാഭ്യാസത്തിന് തടസ്സമുണ്ടാക്കിയതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇത് സ്ത്രീകളെയാണ് കൂടുതലായി ബാധിച്ചതെന്നും പഠനം വിലയിരുത്തുന്നുണ്ട്.

Eng­lish sum­ma­ry; The qual­i­ty of edu­ca­tion is declining

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.