കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ‘ഒറ്റ്’എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു. ടിപി ഫെല്ലിനിയുടെ സംവിധാനത്തിലെത്തുന്ന ചിത്രം ബഹുഭാഷാ ചിത്രമാണെന്ന് പ്രത്യേകതയുമുണ്ട്. ഓണക്കാലത്തെ ചിത്രമായി സെപ്റ്റംബര്‍ 2ന് തീയേറ്ററുകളിൽ എത്തുമെന്നയിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.
തമിഴ് പതിപ്പിന്റെ സെൻസറിങ്ങുമായി ബന്ധപ്പെട്ട കാലതാമസമാണ് റീലീസ് നീട്ടിവെക്കാൻ കാരണമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ബഹുഭാഷാ ചിത്രമായതിനാൽ ഒരേ ദിവസം തന്നെ ചിത്രം റിലീസ് ചെയ്താനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ. പുതിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും. അതേസമയം മലയാളം പതിപ്പിന്‍റെ സെന്‍സറിംഗ് പൂർത്തിയാവുകയും ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ചിത്രത്തിന് ലഭിക്കുകയും ചെയ്തിരുന്നു.
തമിഴില്‍ ‘രണ്ടകം’ എന്ന പേരിലാണ് ചിത്രം തീയേറ്ററുകളില്‍ എത്തുക. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക. ജാക്കി ഷ്റോഫ്, ആടുകളം നരേന്‍, ദീപ്തി സതി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 25 വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രംകൂടിയാണ് ഒറ്റ്. ആക്ഷന്‍ പാക്ക്ഡ് എന്റര്‍ടെയ്‍നർ ചിത്രമായതിനാല്‍ പ്രേക്ഷകരും റിലീസിങ് തീയതിക്കായി കാത്തിരിക്കുകയാണ്.
English Summary:The release of ‘Ott’ has been postponed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.