26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 9, 2024
December 5, 2024
November 29, 2024
November 28, 2024
November 5, 2024
October 30, 2024
October 30, 2024
October 27, 2024
October 26, 2024
October 24, 2024

ശബരി എക്സ്പ്രസ് നാളെ മുതല്‍ ആലപ്പുഴ വഴി തിരിച്ചുവിടും

Janayugom Webdesk
പാലക്കാട്
February 6, 2022 6:29 pm

ഏറ്റുമാനൂർ–കോട്ടയം റെയില്‍പ്പാത ഇരട്ടിപ്പിക്കൽ പ്രാരംഭ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ശബരി എക്സ്പ്രസ് നാളെ (ഫെബ്രുവരി 7) മുതല്‍ എറണാകുളത്തുനിന്നും ആലപ്പുഴ വഴി വഴിതിരിച്ചുവിടും. നമ്പർ 17230 സെക്കന്തരാബാദ് തിരുവനന്തപുരം സെൻട്രൽ ഡെയ്‌ലി ശബരി എക്‌സ്പ്രസ് ഫെബ്രുവരി 14 മുതൽ 2022 മാർച്ച് 05 വരെ വഴി തിരിച്ചുവിടുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ പ്രവൃത്തികള്‍ നേരത്തെ തീര്‍ക്കുന്നതിന്റെ ഭാഗമായി കോട്ടയം വഴിയുള്ള ശബരി എക്സ്പ്രസ് ഇന്നു മുതൽ ആലപ്പുഴ വഴിയാകും സഞ്ചരിക്കുകയെന്നും അ റിയിപ്പില്‍ പറയുന്നു.

എറണാകുളം ടൗണിനും കായംകുളം ജംഗ്ഷനും ഇടയിലുള്ള കോട്ടയം, ചങ്ങനാശേരി എന്നിവിടങ്ങളിൽ ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പുകൾ ഒഴിവാക്കും.
തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര ഭാഗത്തേക്കുള്ളവര്‍ക്കായി ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ അധിക താത്കാലിക സ്റ്റോപ്പുകള്‍ ഏർപ്പെടുത്തിയതായും റെയില്‍വേ പാലക്കാട് ഡിവിഷന്‍ അധികൃതര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ENGLISH SUMMARY:The Sabari Express will be divert­ed via Alap­puzha from tomorrow
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.