26 July 2024, Friday
KSFE Galaxy Chits Banner 2

ജാതിക്കയുടെ വില കുത്തനെ ഇടിഞ്ഞത് കർഷകരുടെ പ്രതീക്ഷയ്ക്ക് തിരിച്ചടി

Janayugom Webdesk
നെടുങ്കണ്ടം
August 19, 2023 9:43 pm

ജാതിക്ക, ജാതിപത്രി സീസണ്‍ ആരംഭിച്ചതോടെ വില ജാതിക്കയുടെ വില കുത്തനെ ഇടിഞ്ഞത് കർഷകരുടെ പ്രതീക്ഷയ്ക്ക് അപ്രതിക്ഷ തിരിച്ചടി. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയില്‍ ജാതിക്കയുടെ വില കിലോഗ്രാമിന് 75 രൂപ വരെയാണ് കുറഞ്ഞത്.
ജാതിക്കാ പരിപ്പിന് 300 മുതൽ 325 രൂപ വരെയും ജാതി പത്രിക്ക് 1800 മുതൽ1900 രുപ വരെയുമാണ് ഇപ്പോൾ ലഭിക്കുന്നത് . കഴിഞ്ഞ വർഷത്തേ അപേക്ഷിച്ച് ഇത്തവണ ചുവന്ന ജാതിപത്രിക്ക് കിലോഗ്രാമിന് 400 രൂപ വരെ കുറഞ്ഞിരിക്കുന്നത്. വടക്കേ ഇന്ത്യയില്‍ ജാതിക്കയുടെ ഡിമാന്‍ഡ് കുറഞ്ഞതായാണ് വ്യാപാരികൾ പറയുന്നത്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കാണ് കേരളത്തില്‍ നിന്ന് ജാതിക്ക പോകുന്നത്. മെയ്, ജൂണ്‍, ജൂലായ് മാസങ്ങളിലാണ് സംസ്ഥാനത്ത് ജാതിക്ക ഉത്പാദനത്തിന്റെ സീസണ്‍. ഇക്കുറി സീസണ്‍ തുടങ്ങിയേപ്പാള്‍ തന്നെ വില കുത്തനെ ഇടിഞ്ഞത് കര്‍ഷകരില്‍ ആശങ്കയുണ്ടാക്കിയിരുന്നു. െഹെറേഞ്ചില്‍ നിന്ന് കൂടുതല്‍ ചരക്ക് വിപണിയില്‍ എത്തുന്നുണ്ട്.

Eng­lish summary;The sharp fall in the price of nut­meg is a blow to the hopes of the farmers

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.