നിയമസഭയുടെ ആറാം സമ്മേളനം ഇന്ന് അവസാനിക്കും. സര്‍വകലാശാല നിയമ ഭേദഗതി ബില്ലും വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനം റദ്ദാക്കുന്ന ബില്ലും ഇന്ന് നിയമസഭ പരിഗണിക്കും. പൂര്‍ണമായും നിയമനിര്‍മ്മാണത്തിനായിരുന്നു ഇത്തവണത്തെ സമ്മേളനം. ഓഗസ്റ്റ് 22ന് ആരംഭിച്ച സഭാ സമ്മേളനമാണ് 7 ദിവസത്തേയ്ക്ക് ചേര്‍ന്ന് ഇന്ന് അവസാനിക്കുന്നത്. പൂര്‍ണമായും നിയമനിര്‍മ്മാണത്തിന് വേണ്ടി ചേര്‍ന്ന സമ്മേളനത്തില്‍ ഇതുവരെ കേരള ലോകായുക്ത നിയമ ഭേദഗതി ബില്‍ ഉള്‍പ്പെടെ 9 ബില്ലുകള്‍ പാസാക്കി.
ഒരെണ്ണം സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. ഇന്ന് സര്‍വകലാശാല നിയമ ഭേദഗതി ബില്ലും കേരള ധനസംബന്ധമായ ഉത്തരവാദിത്ത ഭേദഗതി ബില്ലും സഭ പരിഗണിക്കും. സര്‍വകലാശാല ബില്ലിനെ എതിര്‍ക്കും എന്ന നിലപാടിലാണ് പ്രതിപക്ഷം. കക്ഷി നേതാക്കളുടെ ആശയ വിനിമയത്തിന്റെ അടിസ്ഥാനത്തിലാകും വഖഫ് ബോര്‍ഡ് നിയമനം പി എസ് സിയ്ക്ക് വിട്ട തീരുമാനം റദ്ദാക്കുന്ന കരട് ബില്ല് സഭയില്‍ അവതരിപ്പിക്കുക. അങ്ങനെയെങ്കില്‍ ഔട്ട് ഓഫ് അജന്‍ഡയായിട്ടാകും ബില്ല് സഭ പരിഗണിക്കുക.
English summary; The sixth session of the Kerala Legislative Assembly will end today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.