സംസ്ഥാന ജൂഡോ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം കുറിക്കും. രാമക്കല്‍മേട്ടില്‍ ഇന്ന് ആരംഭിക്കുന്ന സംസ്ഥാന ജൂഡോ ചാമ്പ്യന്‍ഷിപ്പിലേയ്ക്കുള്ള ദീപശിഖാ റാലിയ്ക്ക് ദീപം കൊളുത്തി ഉദ്ഘാടനം കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ ഉത്ഘാടനം ചെയ്തു. ദീപശിഖാ പ്രയാണം നെടുങ്കണ്ടം സ്പോര്‍ട്സ് ഹോസ്റ്റലില്‍ നിന്നും ആരംഭിച്ചു.ഇന്ന് രാമക്കല്‍മേട്ടിലെ മത്സരവേദിയില്‍ ദിപശിഖയെത്തും. ഹോസ്റ്റലിലെ മൂപ്പതോളം വിദ്യാര്‍ത്ഥികള്‍ റാലിയില്‍ പങ്കെടുത്തു.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ഉടുമ്പന്‍ചോല എംഎല്‍എ എം എം മണി, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സിക്കുട്ടന്‍, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭനാ വിജയന്‍, വൈസ് പ്രസിഡന്റ് സിജോ നടയ്ക്കല്‍, നേതാക്കളായ ടി എം ജോണ്‍, എം സുകുമാരന്‍, വി സി അനില്‍, സുരേഷ് പള്ളിയാടി, ജിന്‍സണ്‍ പൗവത്ത്, സ്‌പോര്‍ട്ട്‌സ കൗണ്‍സില്‍ ജൂഡോ കോച്ച് പ്രജീഷ്, നെടുങ്കണ്ടം ജൂഡോ അക്കാദമി കോച്ച് സൈജു ചെറിയാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
40-ാമത് സംസ്ഥാന ജൂണിയര്‍, സീനിയര്‍, മിക്സഡ് ജൂഡോ ചാമ്പ്യന്‍ഷിപ്പ് 7,8,9 തിയതികളില്‍ രാമല്‍ക്കല്‍മേട് എസ് എന്‍ സാംസ്‌ക്കാരിക നിലയത്തില്‍ വച്ചാണ് നടക്കുന്നത്. കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി സംസ്ഥാന, യൂണിവേഴ്സിറ്റി, ദേശീയ, അന്തര്‍ദേശീയ താരങ്ങള്‍ ഉള്‍പ്പെടെ ഏകദേശം ആയിരത്തിനടുത്ത് കായിക താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.
english summary;The state judo championship kicks off today
you may also like this video ;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.