16 June 2024, Sunday

Related news

June 15, 2024
June 12, 2024
June 10, 2024
June 9, 2024
June 6, 2024
June 5, 2024
June 4, 2024
May 31, 2024
May 30, 2024
May 29, 2024

കുളത്തിൽ കാൽ വഴുതിവീണ് വിദ്യാർത്ഥി മരിച്ചു

Janayugom Webdesk
കോട്ടയം
October 18, 2021 9:08 pm

കുളത്തിൽ കാൽ വഴുതിവീണ്  വിദ്യാർത്ഥി മരിച്ചു. കറുകച്ചാൽ പച്ചിലമാക്കൽ ആറ്റുകുഴിയിൽ ജയചന്ദ്രൻ്റെ മകൻ അരവിന്ദ് (19) ആണ് മരിച്ചത്.തിങ്കളാഴ്ച വൈകുന്നേരം 4.30 യോടെയായിരുന്നു സംഭവം.

കൂട്ടുകാരുമൊത്ത് പ്ലാച്ചിക്കൽ ഭാഗത്തുള്ള സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു അരവിന്ദ്. കുളിക്കുന്നതിനിടെ സുഹൃത്തുക്കളിൽ ഒരാൾ ചെളിയിൽ താഴ്ന്നു പോകുകയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അരവിന്ദ് കാൽ വഴുതി കുളത്തിൽ വീഴുകയുമായിരുന്നു.മറ്റുള്ളവർ ബഹളം കൂട്ടി സമീപവാസികൾ എത്തിയപ്പോഴേയ്ക്കും അരവിന്ദ് മരിച്ചു.
വിവരമറിഞ്ഞ് കറുകച്ചാൽ പോലീസും പാമ്പാടി ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം 5.30 യോടെ പുറത്തെടുത്ത് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.വിമലയാണ് അരവിന്ദിൻ്റെ മാതാവ്. സഹോദരി അർച്ചന
eng­lish summary;The stu­dent died after slip­ping in the pool
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.