16 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 14, 2025
March 10, 2025
March 6, 2025
February 28, 2025
February 25, 2025
February 20, 2025
February 15, 2025
February 14, 2025
February 11, 2025
February 11, 2025

സിദ്ദിഖ് കാപ്പന്റെ ജാമ്യ അപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും

Janayugom Webdesk
ലഖ്‌നൗ
August 28, 2022 2:22 pm

സിദ്ദിഖ് കാപ്പന്റെ ജാമ്യ അപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും. രാജ്യത്തെ നടുക്കിയ ഹത്രാസ് കൂട്ടബലാത്സംഗവും കൊലയും റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് യുഎപിഎ അടക്കം ചുമത്തി പൊലീസ് സിദ്ദിഖ് കാപ്പനെ ജയിലലടച്ചു. സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്നും ഹത്രാസില്‍ കലാപം ഉണ്ടാക്കാന്‍ എത്തിയതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു യുപി പൊലീസ് കേസ് ഫയല്‍ ചെയ്തത്. വിചാരണ കോടതിയും, അലഹാബാദ് ഹൈക്കോടതിയും ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് കാപ്പന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ഈമാസം 24ന് കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ അഡ്വ. ഹാരിസ് ബീരാന്‍ കാപ്പന്റെ ഹരജി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ജാമ്യാപേക്ഷ എത്താന്‍ വൈകിയതെന്തെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ ചോദിച്ചു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത് ഈ മാസം ആദ്യം മാത്രമാണെന്നും അതിനാലാണ് ജാമ്യാപേക്ഷ വൈകിയതെന്നും അഭിഭാഷകര്‍ മറുപടി നല്‍കി. രണ്ട് വര്‍ഷമായി കാപ്പന്‍ ജയിലിലാണെന്ന് അഭിഭാഷകര്‍ അറിയിച്ചു. തുടര്‍ന്ന് വെള്ളിയാഴ്ച പരിഗണിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. 22 മാസമായി തടവിലാണ് സിദ്ദീഖ് കാപ്പന്‍. കാപ്പന്റെ ഡ്രൈവര്‍ മുഹമ്മദ് ആലമിന് ഇന്നലെ അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

Eng­lish sum­ma­ry; The Supreme Court will con­sid­er Sid­dique Kap­pan’s bail appli­ca­tion tomorrow

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.