26 April 2024, Friday

ചരിത്ര സ്മാരകങ്ങളില്‍ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞത് താജ്മഹല്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 12, 2022 8:49 pm

യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉള്‍പ്പെടുന്ന ചരിത്രസ്മാരകങ്ങളില്‍ ലോകത്ത് ഏറ്റവുമധികം ആളുകള്‍ തിരഞ്ഞത് താജ്മഹല്‍.
ഒരു മാസത്തിനുള്ളില്‍ 1.4 ദശലക്ഷം പേര്‍ പ്രണയകുടീരമായ താജ്മഹലിന്റെ വിവരങ്ങളറിയാന്‍ ഇന്റര്‍നെറ്റില്‍ തിരച്ചില്‍ നടത്തിയെന്ന് സിറ്റാംഗോ ട്രാവല്‍ പുറത്തുവിട്ട പട്ടികയില്‍ പറയുന്നു. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ ആഗ്രയില്‍ പണികഴിപ്പിച്ച താജ്മഹല്‍ ലോകത്തെ ഏഴ് അത്ഭുതങ്ങളിലൊന്നായും വാഴ്ത്തപ്പെടുന്നുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ തന്നെയാണ് താജ്മഹല്‍ അന്വേഷിക്കുന്നവരില്‍ മുന്നിലെന്നും കണക്കുകള്‍ പറയുന്നു. 

വടക്ക്, മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ താജ്മഹല്‍ രണ്ടാം സ്ഥാനത്തെത്തി. ആഫ്രിക്കന്‍ രാജ്യങ്ങളിലാകട്ടെ താജ്മഹല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പെറുവിലെ മാച്ചു പിച്ചു ആണ് രണ്ടാം സ്ഥാനത്തെത്തിയ ചരിത്ര സ്മാരകം. അതിശയകരമായ വാസ്തുവിദ്യകള്‍ കൊണ്ട് ഇന്‍ക വംശജര്‍ തീര്‍ത്ത അത്ഭുതമാണ് 1450‑ല്‍ നിര്‍മ്മിക്കപ്പെട്ട പെറുവിലെ മാച്ചു പിച്ചു. ബ്രസീലിലെ റിയോ ഡി ജെനീറോ, യുഎസിലെ യെല്ലോസ്റ്റോണ്‍ ദേശീയ പാര്‍ക്ക്, ഇംഗ്ലണ്ടിലെ സ്റ്റോണ്‍ഹെന്‍ജ് തുടങ്ങിയ സ്ഥലങ്ങളാണ് അടുത്ത സ്ഥാനങ്ങളിലെത്തിയത്. 

Eng­lish Summary:The Taj Mahal is one of the most searched after his­tor­i­cal monuments
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.