ബന്ധുക്കളായ പുരുഷന്മാര്‍ക്കൊപ്പം മാത്രം സ്ത്രീകള്‍ യാത്ര ചെയ്താല്‍ മതിയെന്ന് താലിബാന്‍. സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് താലിബാന്‍ സ്ത്രീകളുടെ യാത്രകള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീകളുടെ ദീർഘദൂര യാത്രകൾക്കാണ് ബന്ധുക്കളായ പുരുഷന്മാർ കൂടെ ഉണ്ടായിരിക്കണം എന്ന് മന്ത്രാലയം അറിയിച്ചത്. പുരുഷന്മാരില്ലാതെ 72 കിലോമീറ്ററില്‍ അധികം സഞ്ചരിക്കരുതെന്നാണ് നിര്‍ദേശം. ബന്ധുക്കളായ പുരുഷന്മാർ ഇല്ലെങ്കില്‍ യാത്രയ്ക്ക് അനുമതി നല്‍കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.
സ്ത്രീകൾ നിർബന്ധമായും ഹിജാബ് ധരിച്ചിരിക്കണം. ഹിജാബ് ധരിച്ചിട്ടുണ്ട് എന്ന് വാഹന ഉടമകൾ ഉറപ്പു വരുത്തണമെന്നും താലിബാൻ മന്ത്രാലയ വക്താവ് സാദിഖ് ആകിഫ് മുജാഹിറിനെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ടെലിവിഷൻ ചാനലുകളിൽ കൂടി നാടകങ്ങളും വനിതാ അഭിനേതാക്കളുടെ ദൃശ്യങ്ങളും പ്രദർശിപ്പിക്കരുതെന്നുമുള്ള നിർദേശം വന്നതിന് പിന്നാലെയാണ് യാത്രാ നിയന്ത്രണങ്ങളും പ്രഖ്യാപിച്ചത്. അഫ് ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലെത്തിയതോടെ സ്ത്രീകള്‍ക്ക് നിരവധി നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. ജോലിക്ക് പോകുന്നതിനും നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
english summary; The Taliban say women should travel with men
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.