30 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 20, 2025
March 18, 2025
March 17, 2025
March 15, 2025
February 26, 2025
February 8, 2025
February 6, 2025
February 3, 2025
January 29, 2025
January 12, 2025

തിയേറ്ററിന് മുൻപ് ഒടിടിയിൽ പ്രദർശിപ്പിക്കുന്ന നിർമാതാക്കളുടെ അടുത്ത സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് തിയേറ്ററുടമകൾ

Janayugom Webdesk
കൊച്ചി
December 6, 2022 6:17 pm

റിലീസ് ചെയ്ത് 42 ദിവസം കഴിയും മുമ്പ് ഒടിടിയിൽ പ്രദർശിപ്പിക്കുന്ന സിനിമകളുടെ നിർമ്മാതാവ്, വിതരണക്കാർ, താരങ്ങൾ എന്നിവരുടെ അടുത്ത സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്. ജനുവരി ഒന്നു മുതൽ വ്യവസ്ഥ കർശനമായി നടപ്പാക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ വിജയകുമാർ പറഞ്ഞു. തിയേറ്ററിൽ റിലീസ് ചെയ്ത് 20 ദിവസം കഴിഞ്ഞാൽ ഒ ടി ടിയിൽ പ്രദർശിപ്പിക്കുന്ന നിർമ്മാതാക്കളുണ്ട്. 20 ദിവസം തിയേറ്ററിൽ പ്രദർശിപ്പിച്ചാലേ സ്വീകരിക്കൂവെന്ന ഒടിടി കമ്പനികളുടെ വ്യവസ്ഥ പാലിക്കാനാണിത്.

തിയേറ്ററുകളെ കബളിപ്പിക്കുന്ന സമ്പ്രദായം അനുവദിക്കില്ല. ഒടിടി മതിയെന്ന നിലപാട് താരങ്ങൾ സ്വീകരിക്കുന്നത് തടയാനാണ് അവരുടെ ഭാവിചിത്രങ്ങളുമായി സഹകരിക്കില്ലെന്ന തീരുമാനം. സിനിമാസംഘടനകളായ അമ്മ, മാക്ട, ഫെഫ്‌ക, ഫിലിം ചേംബർ, നിർമ്മാതാക്കൾ, വിതരണക്കാർ എന്നിവരെ ഇക്കാര്യം അറിയിക്കും. 56 ദിവസത്തിന് ശേഷമേ ഒടിടിയിൽ പ്രദർശിപ്പിക്കാവൂവെന്ന വ്യവസ്ഥ ഏർപ്പെടുത്താൻ ചർച്ച നടത്തും. ഹോളിവുഡ് സിനിമയായ അവതാർ 2 പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച തർക്കം ഒത്തുതീർന്നു. ടിക്കറ്റ് വരുമാനത്തിന്റെ 55 ശതമാനം ആദ്യത്തെ രണ്ടാഴ്‌ച തിയേറ്ററുടമകൾക്ക് ലഭിക്കും. രണ്ടാഴ്ചക്ക് ശേഷം 50 ഉം നാലാഴ്ചക്ക് ശേഷം 40 ശതമാനം ലഭിക്കും. ത്രീഡിക്ക് നൽകേണ്ട തുകയും പരസ്യച്ചെലവ് വിഹിതവും തിയേറ്ററുകൾ നൽകില്ലെന്ന് അവതാർ 2 വിതരണക്കാരുമായി ധാരണയിലെത്തിയതായും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: The the­ater own­ers will not screen the next films of the pro­duc­ers that are shown in the theatre

You may also like this video

YouTube video player

TOP NEWS

March 30, 2025
March 30, 2025
March 29, 2025
March 29, 2025
March 29, 2025
March 29, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.