23 December 2024, Monday
KSFE Galaxy Chits Banner 2

Related news

April 2, 2024
February 6, 2024
July 20, 2023
July 3, 2023
June 29, 2023
May 8, 2023
December 22, 2022
June 4, 2022
March 30, 2022

മൂന്നാം ക്ലാസുകാരി നട്ടത് അഞ്ഞൂറില്‍ പരം മരങ്ങള്‍

സുനില്‍ കെ കുമാരന്‍
നെടുങ്കണ്ടം
June 4, 2022 7:10 pm

പ്രായം ഏഴേയുള്ളവെങ്കിലും ആദിശ്രി അനില്‍ നട്ടത് അഞ്ഞൂറില്‍ പരം മരതൈകള്‍. മൂന്നാം ജന്മദിനത്തില്‍ ആരംഭിച്ച ഫലവൃക്ഷ തൈ നടീല്‍ നെടുങ്കണ്ടം വലിയവീട്ടില്‍ ആദിശ്രിയെ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലേയ്ക്ക് എത്തിച്ചത്. പ്രധാന വിശേഷദിനങ്ങളിലാണ് ആദിശ്രീയും പിതാവ് അനിലും ചേര്‍ന്ന് വൃക്ഷ തൈകള്‍ നടില്‍ നടത്തിവരുന്നത്. ജില്ലയിലെ പൊലീസ് സ്‌റ്റേഷനുകള്‍, സ്‌കൂള്‍, കോളേജ്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കളക്‌ട്രേറ്റില്‍ വരെ വ്യക്ഷതൈകള്‍ ഇതിനോടകം നട്ടുകഴിഞ്ഞു. 

നട്ട മരതൈകള്‍ പരിപാലിക്കുവാന്‍ ആ സ്ഥാപനത്തിലെ ഒരു ഉദ്യോഗസ്ഥനെ പറഞ്ഞ് ഏര്‍പ്പെടുത്തുകയും ചെയ്യും. പിന്നീട് സമയം കിട്ടുമ്പോള്‍ ഈ പ്രദേശങ്ങളില്‍ എത്തി നട്ട മരങ്ങളുടെ പരിപാലനം വിലയിരുത്തും. മൂന്നാം ജന്മദിനത്തില്‍ പിതാവ് സമ്മാനമായി നല്‍കിയ മാവിന്‍ തൈ വീടിന്റെ മുറ്റത്ത് നട്ടതോടെയാണ് മരതൈ നടീലിന് തുടക്കം കുറിച്ചത്. ഇതുവരെ 516 മരങ്ങള്‍ ഇങ്ങനെ പരിപാലിച്ച് വരുന്നു. ഓരോ മരങ്ങളും നടുമ്പോഴും അതാത് പ്രദേശത്തെ കൃഷി ഓഫീസറുടെ സമ്മതപത്രവും നേടിയിരുന്നു. പച്ചടി എസ്എന്‍ എല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആദിശ്രി. അനില്‍-ജിനു എന്നിവരുടെ മൂന്ന് മക്കളില്‍ മൂത്തവളാണ്. സഹോദരങ്ങളായ ആദികേശ്, അനുശ്രി എന്നിവരും മരം നടുവാന്‍ ആദിശ്രിയ്ക്ക് ഒപ്പത്തിനുണ്ട്.

Eng­lish Sum­ma­ry: The third class girl plant­ed more than 500 trees
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.