October 1, 2023 Sunday

Related news

September 30, 2023
September 29, 2023
September 28, 2023
September 27, 2023
September 25, 2023
September 25, 2023
September 25, 2023
September 23, 2023
September 23, 2023
September 23, 2023

വ്യാപനം കുറയുന്നു; മൂന്നാം തരംഗം മാര്‍ച്ചില്‍ അവസാനിക്കും

Janayugom Webdesk
ന്യൂഡല്‍ഹി
February 5, 2022 11:16 pm

രാജ്യത്ത് മാര്‍ച്ച് പകുതിയോടെ കോവിഡ് മൂന്നാം തരംഗം പൂര്‍ണമായും നിയന്ത്രണവിധേയമാകുമെന്ന് വിദഗ്ധര്‍ . നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ പകുതിയായി കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒന്നരലക്ഷത്തില്‍ താഴെ പുതിയ കേസുകളാണ് രാജ്യത്ത് ഉണ്ടായത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ടിപിആര്‍ കുറഞ്ഞത് ആശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍ മരണ നിരക്ക് ഉയരുന്നതാണ് പ്രധാന ആശങ്ക.

കോവിഡ് കേസുകള്‍ കുറഞ്ഞതോടെ ഡല്‍ഹിയടക്കം വിവിധ സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചു. വിദ്യാര്‍ത്ഥികളില്‍ രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ ആരോഗ്യമന്ത്രാലയം കര്‍ശന ജാഗ്രത പുലര്‍ത്തുന്നുണ്ട്. മൂന്നാം തരംഗത്തില്‍ കോവിഡ് ബാധിച്ച് മരിച്ച 90 ശതമാനം ആളുകളും വാക്സിന്‍ സ്വീകരിച്ചവരാണെന്നുള്ളത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. തീവ്രപരിചരണം ആവശ്യമുള്ള രോഗികളെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

മഹാരാഷ്ട്രയില്‍ കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ ഈ നില തുടര്‍ന്നാല്‍ കോവിഡ് മൂന്നാം തരംഗം മാര്‍ച്ച് പകുതിയോടെ അവസാനിച്ചേക്കാമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി രാജേഷ് ടോപെയും അഭിപ്രായപ്പെട്ടു. ആഴ്ചകള്‍ക്ക് മുമ്പ് ആരംഭിച്ച മൂന്നാം തരംഗത്തില്‍ പ്രതിദിനം അമ്പതിനായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന മഹാരാഷ്ട്രയില്‍ ഇപ്പോള്‍ 15,000 കേസുകളായി ചുരുങ്ങിയത് ആശ്വാസത്തിന് വക നല്‍കുന്നുവെന്നും രാജേഷ് ടോപെ പറഞ്ഞു.

eng­lish sum­ma­ry; The third wave will end in March

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.