19 May 2024, Sunday

Related news

April 27, 2024
April 27, 2024
March 22, 2024
February 26, 2024
February 25, 2024
February 14, 2024
February 14, 2024
February 13, 2024
February 12, 2024
February 7, 2024

ബത്തേരിക്കാരെ വിറപ്പിച്ച കടുവയെ കൂട്ടിലാക്കി

Janayugom Webdesk
July 20, 2022 3:02 pm

മാസങ്ങളായി വയനാട് സുര്‍ത്താൻ ബത്തേരിയിലെ ആളുകളെ വിറപ്പിച്ച കടുവ കൂട്ടിലായി. ഇന്ന് പന്ത്രണ്ട് മണിയോടെയാണ് ഏദൻവാലി എസ്റ്റേറ്റിൽ വനം വകുപ്പ് സ്ഥാപിച്ച കെണിയില്‍ കടുവ കുടുങ്ങിയത്. 14 വയസ് പ്രായമുള്ള പെൺകടുവയാണ് കൂട്ടിലായതെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.

കടുവയ്ക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം ബത്തേരിയിലെ കടുവാ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. കടുവയെ പിടികൂടിയതിന് പിന്നാലെ വനംവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

കടുവയുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതേതുടർന്ന് ദിവസങ്ങൾക്ക് മുൻപ് വനംവകുപ്പ് കൂടുകൾ സ്ഥാപിക്കുകയും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് നിരവധി പേർ തൊഴിലെടുക്കുന്ന വാകേരി ഏദൻവാലി എസ്റ്റേറ്റിലെ വളർത്തുനായയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതോടെ എസ്റ്റേറ്റിലെ തൊഴിലാളികലും നാട്ടുകാരും ഭീതിയിലായിരുന്നു.

നായയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഇതേ എസ്റ്റേറ്റിൽ ഒരു മാനിനെ കൊന്നിടുകയും ചെയ്തു. വാകേരി, കക്കടം, പഴുപ്പത്തൂർ, മന്ദംകൊല്ലി, ചൂരിമല പ്രദേശങ്ങളിലെല്ലാം ഇടവിട്ട ദിവസങ്ങളിൽ കടുവ എത്തിയിരുന്നു. നിരവധി വളർത്തുമൃഗങ്ങളെ തിന്നുകയും ചെയ്തിരുന്നു.

Eng­lish summary;The tiger that shook the peo­ple of Batheri was caged

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.