കോവിഡ് രണ്ടാം തരംഗത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷമുണ്ടായതിന് സമാനമായ രംഗങ്ങള്‍ ഉടന്‍ തന്നെ ഇന്ത്യയില്‍ ആവര്‍ത്തിക്കുമെന്ന് യുഎന്‍. 2021 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ കോവിഡിന്റെ ഡെൽറ്റ വകഭേദം തീവ്രമായി വ്യാപിച്ചതിലൂടെ 2,40,000 ജീവൻ നഷ്ടമായെന്നും സാമ്പത്തിക വളര്‍ച്ചയെ തടസപ്പെടുത്തിയെന്നും വേള്‍ഡ് ഇക്കണോമിക് സിറ്റുവേഷന്‍ ആന്റ് പ്രോസ്പെക്ടസ് (ഡബ്ല്യുഇഎസ്‌പി) 2022 റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതിവ്യാപനശേഷിയുള്ള ഒമിക്രോണ്‍ വകഭേദം പുതിയ തരംഗങ്ങള്‍ സൃഷ്ടിക്കുകയാണെന്നും പ്രതിസന്ധികള്‍ വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ENGLISH SUMMARY:The UN says similar scenes to the Delta wave will be repeated
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.