25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 22, 2024
November 30, 2024
November 24, 2024
November 16, 2024
November 16, 2024
November 10, 2024
October 30, 2024
October 20, 2024
October 18, 2024
October 16, 2024

മോഷണക്കുറ്റം ആരോപിച്ച് മർദ്ദനത്തിന് ഇരയായ ആൾ മരിച്ചു

Janayugom Webdesk
June 12, 2022 11:35 am

തിരുവനന്തപുരം ചിറയിൻകീഴിൽ മോഷണക്കുറ്റം ആരോപിച്ച് ക്രൂരമർദനത്തിനിരയായ ആൾ മരിച്ചു. വേങ്ങോട് സ്വദേി ചന്ദ്രനാണ് (50) മരിച്ചത്. കഴിഞ്ഞ മാസം 28ാം തീയതിയാണ് കേസിനാസ്പദമായ സംഭവം.

പാത്രങ്ങൾ മോഷ്ടിച്ചു എന്നാരോപിച്ചാണ് ചന്ദ്രനെ തടഞ്ഞുവച്ച് മർദിച്ചത്. തുടർന്ന് കെട്ടിയിട്ടു. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പിന്നാലെ ചിറയിൻകീഴ് പൊലീസെത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്.

ആശുപത്രിയിൽ നിന്ന് ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയിട്ടും ഛർദിയുണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ആന്തരികാവയവങ്ങൾക്ക് പരുക്കേറ്റതായി കണ്ടെത്തി.

ശസ്ത്രക്രിയ്ക്ക് ശേഷം ഐസിയുവിൽ ചികിത്സ തുടരവേയാണ് ചന്ദ്രൻ മരിച്ചത്. മർദനത്തിലാണ് ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതെന്ന് ബന്ധുക്കൾ പറഞ്ഞു.

Eng­lish summary;The vic­tim died after being beat­en and charged with theft

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.