26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 10, 2025
March 29, 2025
March 21, 2025
March 15, 2025
March 3, 2025
March 3, 2025
March 2, 2025
February 10, 2025
January 12, 2025
January 4, 2025

കാത്തിരിപ്പിന് വിരാമമായി ; ഐഷാ സുല്‍ത്താനയുടെ ‘ഫ്ളഷ്’ ട്രെയ്‌ലര്‍ പുറത്ത്

Janayugom Webdesk
July 21, 2022 6:23 pm

ലക്ഷദ്വീപിന്‍റെ ആത്മാവിനെ ഒപ്പിയെടുത്ത ഐഷാ സുല്‍ത്താനയുടെ പുതിയ ചിത്രം ഫ്ളഷിന്‍റെ ട്രെയ്ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പൂര്‍ണ്ണമായും ലക്ഷദ്വീപില്‍ ചിത്രീകരിച്ച ഫ്ളഷ് ഉടനെ പ്രേക്ഷകരിലെത്തും. സ്വന്തം നാടിന് വേണ്ടി പോരാടി രാജ്യാന്തര ശ്രദ്ധ നേടിയ നടിയും മോഡലും സംവിധായികയുമാണ് ഐഷാ സുല്‍ത്താന. ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യസംവിധായിക കൂടിയാണ് ഐഷ. ഏറെ കാത്തിരിപ്പിനൊടുവിലാണ് ഫ്ളഷ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്‍റെ ട്രെയ്ലര്‍ ഐഷാ സുല്‍ത്താന തന്‍റെ ഫെയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

ലക്ഷദ്വീപിന്‍റെ ജീവനും ജീവിതവുമാണ് ഫ്ളഷിന്‍റെ ഇതിവൃത്തം. പ്രകൃതി സൗന്ദര്യം കൊണ്ട് ലോകപ്രശസ്തമായ ലക്ഷദ്വീപിന്‍റെ സൗന്ദര്യം ഫ്ളഷില്‍ ഒപ്പിയെടുത്തിട്ടുണ്ട്. ലക്ഷദ്വീപിന്‍റെ രാഷ്ട്രീയം, പരിസ്ഥിതി, സംസ്ക്കാരം തുടങ്ങിയവയെല്ലാം ഫ്ളഷില്‍ ചിത്രീകരിച്ചിട്ടുണ്ടെന്ന് ഐഷാ സുല്‍ത്താന പറഞ്ഞു. ഏറെ പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗമാണ് ലക്ഷദ്വീപിലേത്. ഒട്ടേറെ സാമൂഹ്യ, രാഷ്ട്രീയ പ്രതിസന്ധികള്‍ നേരിടുന്നവരാണ് ലക്ഷദ്വീപ് നിവാസികള്‍. ഞാന്‍ ഉള്‍പ്പെടുന്ന ആ സമൂഹത്തിന്‍റെ ജീവിതമാണ് ഫ്ളഷിലൂടെ ഞാന്‍ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്. ഞങ്ങളുടെ സമൂഹത്തിന്‍റെ ആശങ്കകള്‍ കൂടി ഈ ചിത്രം പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നുണ്ട്. ഐഷ സുല്‍ത്താന പറഞ്ഞു.

പുതുമുഖ താരങ്ങളെയും ദ്വീപ് നിവാസികളെയും ഉള്‍പ്പെടുത്തിയാണ് ഫ്ളഷ് ചിത്രീകരിച്ചിരിക്കുന്നത്. ഏറെ പുതുമയും പ്രമേയത്തിലെ വ്യത്യസ്തതയും കൊണ്ട് ഒരു ജീവിതഗന്ധിയായ ചിത്രമാണ് ഫ്ളഷ്. അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയില്‍ ഈ മാസം 17 ന് ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ മുംബൈ മോഡലായ ഡിമ്പിള്‍ പോള്‍ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബീനാ കാസിം നിര്‍മ്മിച്ചിരിക്കുന്ന ഫ്ളഷിന്‍റെ ക്യാമറ കെ ജെ രതീഷാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് — നൗഫല്‍ അബ്ദുള്ള, സംഗീതം- വില്യം ഫ്രാന്‍സിസ്, കൈലാഷ് മേനോന്‍, പി ആര്‍ ഒ പി ആര്‍ സുമേരന്‍.

YouTube video player

Eng­lish Summary:The wait is over; Aisha Sul­tana’s ‘Flush’ trail­er is out
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.