16 May 2024, Thursday

Related news

May 12, 2024
May 12, 2024
May 12, 2024
May 10, 2024
May 7, 2024
May 4, 2024
May 3, 2024
April 28, 2024
April 25, 2024
April 22, 2024

ഭാര്യയുമായുളള കിടപ്പറ ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ക്ക് കൈമാറിയ യുവാവ് പൊലീസ് പിടിയില്‍

Janayugom Webdesk
July 17, 2022 6:45 pm

ഭാര്യയുമായുളള കിടപ്പറ ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ക്ക് കൈമാറിയ യുവാവ് പൊലീസ് പിടിയില്‍ . മലപ്പുറം പുളിക്കൽ ഒളവട്ടൂർ ചോലക്കരമ്മൻ വീട്ടിൽ സുനിൽ കുമാർ (42) ആണ് വെള്ളിയാഴ്ച വൈകിട്ടോടെ പിടിയിലായത്. ഏഴുമറ്റൂർ സ്വദേശിനിയായ 40 കാരിയെ അമ്പലപ്പുഴ ക്ഷേത്രത്തിൽ വച്ച് 2020 ഫെബ്രുവരി 24 ന് വിവാഹം കഴിച്ച ശേഷം, പലയിടങ്ങളിലെ കിടപ്പറ ദൃശ്യങ്ങല്‍ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി നൽകിയത്. അമ്പലപ്പുഴയിലെ ലോഡ്ജിലും യുവതിയുടെ വീട്ടിൽ വച്ചും, പ്രതിയുടെ മലപ്പുറം കൊണ്ടോട്ടിയിലെ വീട്ടിൽ താമസിപ്പിച്ച് പൂട്ടിയിട്ടും ബലം പ്രയോഗിച്ച് ചിത്രങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു.ഇയാളുടെ സുഹൃത്തുക്കളായ മറ്റ് 6 പ്രതികൾക്ക് ചിത്രങ്ങൾ കൈമാറുകയും, അവർ ഓൺലൈനിലും, ഫേസ്ബുക് പേജിലും അപകീർത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. .വിശദമായ ചോദ്യം ചെയ്യലിനും, വിദേശത്തുള്ള യുവതിയെ വീഡിയോ കാളിലൂടെ പ്രതിയെ കാണിച്ചു തിരിച്ചറിഞ്ഞതിനും ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഉപയോഗിച്ച ഫോണും കൃത്യസമയത്ത് ധരിച്ച വസ്ത്രങ്ങളും നശിപ്പിച്ചതായാണ് ഇയാൾ പറഞ്ഞത്.വിശദമായ അന്വേഷണം പോലീസ് തുടരുകയാണ്. പോലീസ് ഇൻസ്‌പെക്ടർക്കൊപ്പം എസ് സി പി ഒ ജൂബി തമ്പി, സി പി ഓമാരായ ഷെറിൻ ഫിലിപ്പ്, വരുൺ കൃഷ്ണൻ എന്നിവരുണ്ടായിരുന്നു.

Eng­lish Sum­ma­ry: The young man who passed the bed­room scenes with his wife to his friends has been arrest­ed by the police

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.