15 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 4, 2025
February 6, 2025
February 2, 2025
January 22, 2025
December 12, 2024
November 28, 2024
November 15, 2024
March 14, 2024
November 11, 2023
September 1, 2022

ഏറ്റുമാനൂര്‍ ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തിയ യുവാവ് കസ്റ്റഡിയില്‍

Janayugom Webdesk
June 20, 2022 3:02 pm

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ മുകളിലൂടെ ഡ്രോണ്‍ പറത്തിയ യുവാവ് പിടിയില്‍.ഡ്രോണ്‍ ഉപയോഗിച്ച് വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചയാള്‍ പൊലീസ് കസ്റ്റഡിയിലായത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. 37കാരനായ ഏറ്റുമാനൂര്‍ മങ്കര കലുങ്ക് സ്വദേശി തോമസിനെയാണ് കസ്റ്റഡിയിലെടുത്തത്. യൂട്യൂബ് ചാനലിനു വേണ്ടിയാണ് ഡ്രോണ്‍ ഉപയോഗിച്ചതെന്ന് യുവാവ് പൊലീസിനോടു പറഞ്ഞു.

ദേവസ്വം അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ ഡ്രോണ്‍ പറത്തിയത് കണ്ടെത്തിയത്. ഇതോടെ ജീവനക്കാര്‍ തോമസിനെ തടഞ്ഞു വച്ച് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഏറ്റുമാനൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Eng­lish Summary:The youth who flew the drone over the Ettumanoor tem­ple has been tak­en into custody
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.