തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍.രവി നടത്തിയ പ്രസംഗത്തിനെതിരെ പ്രതിഷേധം ശക്തം.സനാതന ധര്‍മം ഉയര്‍ത്തിപ്പിടിക്കാന്‍ ഹിംസയുടെ പാത പിന്തുടരുന്നതില്‍ തെറ്റില്ലെന്ന ഗവര്‍ണറുടെ പ്രസ്താവനക്കെതിരെ ഡിഎംകെയും സഖ്യകക്ഷികളും രംഗത്തെത്തി.ഇന്ത്യയെ നയിക്കുന്നത് ഭരണഘടനയാണെന്നും സനാതന ധര്‍മമല്ലെന്നും ഡിഎംകെ നേതാവ് ടിആര്‍ ബാലു പറഞ്ഞു.
ഗവര്‍ണര്‍ വ്യക്തിപരമായ ആത്മീയ ചിന്തകള്‍ പൊതുചടങ്ങില്‍ പറയുന്നത് അദ്ദേഹം വഹിക്കുന്ന ഭരണഘടനാപരമായ പദവിക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചെന്നൈയില്‍ കഴിഞ്ഞ ദിവസം നടന്ന പൊതുചടങ്ങിലാണ് സനാതന ധര്‍മം ഉയര്‍ത്തിപ്പിടിക്കാന്‍ ഹിംസയുടെ പാത പിന്തുടരുന്നതില്‍ തെറ്റില്ല എന്ന വിവാദ പ്രസ്താവന ഗവര്‍ണര്‍ നടത്തിയത്.
ഡിഎംകെ സഖ്യകക്ഷികളായ ഇടതുകക്ഷികളും എംഡിഎംകെ, വിടുതലൈ ശിറുതൈകള്‍ കക്ഷി തുടങ്ങിയവയും ഗവര്‍ണറുടെ വിവാദ പ്രസംഗത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
English Summary:There is nothing wrong with following the path of violence to uphold Sanatana Dharma: Protest against Tamil Nadu Governor’s speech
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.