5 May 2024, Sunday

Related news

May 4, 2024
May 4, 2024
May 2, 2024
April 30, 2024
April 29, 2024
April 29, 2024
April 28, 2024
April 28, 2024
April 28, 2024
April 27, 2024

തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിത്വം രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപിയില്‍ പടയൊരുക്കം

Janayugom Webdesk
തിരുവനന്തപുരം
February 26, 2024 10:45 am

തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ ബിജെപി ദേശീയ നേതാക്കള്‍ താല്‍പര്യപ്പെടുന്ന രാജീവ് ചന്ദ്രശേഖരിനെതിരെ സംസ്ഥാന നേതൃത്വം. ദേശീയ പ്രസിഡന്റ് ജെ പി നദ്ദയടക്കമുള്ളവരുടെ അപ്രീതി ഒഴിവാക്കാന്‍, സംസ്ഥാനം കൊടുത്ത പട്ടികയില്‍ രാജീവിന്റെ പേരുള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നേതാക്കള്‍ വ്യക്തിപരമായി വിജോജിപ്പ് അറിയിച്ചു. സംസ്ഥാനപ്രസിഡന്റ് കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസംഡല്‍ഹിയിലെത്തി സാധ്യതാ പട്ടിക കൈമാറി.

ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോഡി തിരുവനന്തപുരത്ത് എത്തുമ്പോള്‍ 10 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് ശ്രമം.കവടിയാർ കൊട്ടാരത്തിൽനിന്നുള്ള പ്രതിനിധിയെ തിരുവനന്തപുരത്ത്‌ മത്സരിപ്പിക്കാൻ നോക്കിയിരുന്നു.അവസാനം കുമ്മനം രാജശേഖരന്റെ പേരിൽ തന്നെയാണ്‌ സംസ്ഥാന നേതൃത്വം എത്തിയത്‌.കേന്ദ്രമന്ത്രിമാരുടെയും പ്രധാനമന്ത്രിയുടെ തന്നെയും പേരുകളും ഒടുവിൽ നടി ശോഭനയുടെ പേരും തിരുവനന്തപുരത്തെ സ്ഥാനാർഥിയെന്ന നിലയിൽ പ്രചരിപ്പിച്ചതിനുപിന്നിൽ ബിജെപി കേന്ദ്രങ്ങളാണ്‌. സിനിമാനിർമാതാവ്‌ ജി സുരേഷ്‌കുമാർ ബിജെപിയിൽ സജീവമായതായാണ്‌ ശോഭനയടക്കമുള്ള താരങ്ങളുടെ പേര്‌ ഉയർന്നതെന്നും പറയപ്പെടുന്നു. സുരേഷ്‌കുമാർതന്നെ മത്സരിച്ചേക്കുമെന്നും പ്രചാരണമുണ്ട്‌.

കൊല്ലത്തും കുമ്മനത്തിന്റെ പേരുണ്ട്‌. പത്തനംതിട്ടയിൽ പി സി ജോർജ്‌ വേണ്ടെന്ന്‌ സുരേന്ദ്രൻ ദേശീയ നേതൃത്വത്തെ അറിയിച്ചതിനാൽ മകൻ ഷോൺ ജോർജിനെ പരിഗണിക്കുമെന്ന്‌ വാർത്തകളുണ്ട്‌. എറണാകുളത്തും കോട്ടയത്തും അനിൽ ആന്റണിയുടെ പേരുണ്ടെങ്കിലും കോട്ടയം ബിഡിജെഎസിന്റെ തുഷാർ വെളളാപ്പള്ളിക്ക്‌ നൽകാനാണ്‌ സാധ്യത. ആലത്തൂരിൽ ഷാജി വട്ടേക്കാട്‌, പാലക്കാട്‌ സി കൃഷ്ണകുമാർ, തൃശൂർ സുരേഷ്‌ ഗോപി എന്നിവരെ പരിഗണിക്കുന്നു. പി കെ കൃഷ്ണദാസും ശോഭ സുരേന്ദ്രനും എം ടി രമേശും മത്സരരംഗത്തുണ്ടാകും

Eng­lish Summary:
Thiru­vanan­tha­pu­ram can­di­date Rajeev Chan­drasekhar is fight­ing in BJP

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.