23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024
December 19, 2024
December 19, 2024

പാക് അതിര്‍ത്തിയില്‍ ഈ വര്‍ഷം കണ്ടെത്തിയത് 266 ഡ്രോണുകള്‍

Janayugom Webdesk
ശ്രീനഗര്‍
November 13, 2022 8:48 pm

പാകിസ്ഥാനില്‍ നിന്നും ഇന്ത്യന്‍ അതിര്‍ത്തിയിലൂടെ ഡ്രോണ്‍ വഴിയുള്ള ആയുധ മയക്കുമരുന്ന് കടത്തില്‍ വന്‍ വര്‍ധന ഉണ്ടായെന്ന് അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്). 2020നെ അപേക്ഷിച്ച് ഈ വര്‍ഷം ഡ്രോണുകള്‍ കണ്ടെത്തുന്ന സംഭവങ്ങള്‍ ഇരട്ടയിലധികം വര്‍ധിച്ചതായി ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ പങ്കജ് കുമാര്‍ സിങ് പറഞ്ഞു. 2020ല്‍ ഇത്തരത്തില്‍ 79 ഡ്രോണുകളാണ് സേന കണ്ടെത്തിയതെങ്കില്‍ അടുത്ത വര്‍ഷമിത് 109 ആയി ഉയര്‍ന്നു. ഈ വര്‍ഷം ഇതുവരെ 266 ഡ്രോണുകള്‍ കണ്ടെത്തി. പഞ്ചാബ് മേഖലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഡ്രോണുകള്‍ കണ്ടെടുത്തത്, 215. ജമ്മുവില്‍ 22 ഡ്രോണുകളാണ് ഈ വര്‍ഷം കണ്ടെത്തിയത്. 

പ്രശ്നം ഗുരുതരമാണെന്നും ഇതിന് ഇതുവരെ പൂര്‍ണ പരിഹാരം കണ്ടെത്താനായിട്ടില്ലെന്നും പങ്കജ് കുമാര്‍ പറയുന്നു. മയക്കുമരുന്ന്, ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, വ്യാജ കറൻസി, അനധികൃതമായ നിരവധി വസ്തുക്കള്‍ തുടങ്ങിയവ ഡ്രോണ്‍വഴി എത്തിക്കുന്നുണ്ട്. ഡ്രോൺ ഫോറൻസിക്‌സ് പഠിക്കുന്നതിനായി ഡൽഹിയിലെ ഒരു ക്യാമ്പിൽ സേന അടുത്തിടെ അത്യാധുനിക ലബോറട്ടറി സ്ഥാപിച്ചു. ഇവിടുത്തെ ഫലങ്ങള്‍ വളരെ പ്രോത്സാഹനം നല്‍കുന്നതാണ്. ഇതുവഴി ഡ്രോണുകളുടെ പാതയും കുറ്റവാളികളുടെ വിലാസം പോലും സുരക്ഷാ ഏജൻസികൾക്ക് ട്രാക്ക് ചെയ്യാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ഇന്ത്യ‑പാകിസ്ഥാൻ രാജ്യാന്തര അതിർത്തിയുടെ 3,000 കിലോമീറ്ററിലധികം സ്ഥലത്താണ് ബിഎസ്എഫ് സുരക്ഷയൊരുക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ബിഎസ്എഫ് ഡൽഹിയിൽ ഡ്രോൺ റിപ്പയർ ലാബ് സ്ഥാപിച്ചത്. ഒക്ടോബറിലാണ് സേന വെടിവച്ചിടുന്നതോ കണ്ടെത്തുന്നതോ ആയ ഡ്രോണുകളുടെ ഫോറൻസിക് പരിശോധനകള്‍ ഇവിടെ ആരംഭിച്ചത്. 

Eng­lish Summary:This year, 266 drones were found on the Pak­istan border
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.