10 May 2024, Friday

Related news

May 9, 2024
May 6, 2024
May 3, 2024
April 18, 2024
April 17, 2024
April 17, 2024
April 10, 2024
April 8, 2024
April 7, 2024
April 7, 2024

ഇഡിയുടേത് രാഷ്ട്രീയനീക്കം; നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് തോമസ് ഐസക്ക്

Janayugom Webdesk
July 18, 2022 1:56 pm

ഇതുവരെ കിഫ്ബിയുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. ഇഡിയുടേത് രാഷ്ട്രീയനീക്കമാണ്. അതിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തില്‍ അസാധ്യമെന്ന് കരുതിയ കാര്യങ്ങളാണ് കിഫ്ബി വഴി ചെയ്യുന്നത്. അത് ബിജെപിയെ അലോസരപ്പെടുത്തുകയാണ്. ബിജെപി സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ അവരുടെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മുന്‍പ് കേന്ദ്രാനുമതിയില്ലാതെ വിദേശഫണ്ട് സ്വീകരിച്ചെന്ന് ആരോപിച്ച് കിഫ്ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തിരുന്നു. കിഫ്ബി സിഇഒ കെ എം എബ്രഹാമിനും ഡപ്യൂട്ടി സിഇഒയ്ക്കും ഇഡി നോട്ടിസ് നല്‍കി. കിഫ്ബി അക്കൗണ്ടുള്ള ബാങ്ക് മേധാവികള്‍ക്കും ചോദ്യംചെയ്യാന്‍ നോട്ടീസ് നല്‍കി. കേന്ദ്രാനുമതിയില്ലാതെ കിഫ്ബി മസാല ബോണ്ട് ഇറക്കി വിദേശ ഫണ്ട് സ്വീകരിച്ചുവെന്നാണ് ഇഡിയുടെ ആരോപണം.

കിഫ്ബിയുടെ 2150 കോടിയുടെ മസാല ബോണ്ട് ഇടപാടുകള്‍ ഭരണഘടനാ വിരുദ്ധമെന്ന് കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മസാല ബോണ്ടുവഴി 2150 കോടി രൂപ സമാഹരിക്കുന്നതിന് സര്‍ക്കാര്‍ അനുമതി വാങ്ങിയിരുന്നോ എന്ന വിവരം ഇഡി റിസര്‍വ് ബാങ്കിനോട് ആരാഞ്ഞിരുന്നു. കിഫ്ബി മരണക്കെണിയാണെന്നും കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കണമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആരോപിച്ചതിന് പിന്നാലെയാണ് കേന്ദ്ര ഏജന്‍സിയുടെ നടപടി.

Eng­lish sum­ma­ry; Thomas Isaac said that enforce­ment direc­torate polit­i­cal move; notice has not yet been received

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.