28 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 24, 2025
April 16, 2025
April 6, 2025
April 1, 2025
March 26, 2025
March 26, 2025
March 20, 2025
March 18, 2025
March 18, 2025
March 1, 2025

നാടിന്റെ വികസനം തടയുന്നവരെ പ്രതിരോധിക്കണം: കാനം രാജേന്ദ്രൻ

Janayugom Webdesk
കല്പറ്റ
March 19, 2022 8:58 pm

നാടിന്റെ വികസനം തടയുന്നവരെ പ്രതിരോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. വയനാട് ജില്ലയിലെ കർളാട് നടന്ന എഐവൈഎഫ് സംസ്ഥാന ശില്പശാലയിലെ ഓപ്പണ്‍ ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാറിനെതിരെ അപകടകരമായ രാഷ്ട്രീയസഖ്യമാണ് ഉയർന്നുവരുന്നത്. യുഡിഎഫിലെ കക്ഷികളും എസ്ഡിപിഐയും ബിജെപിയും ചില മതതീവ്രവാദ സംഘടനകളും ചേർന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കേരളത്തിൽ കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കെ റയിലിന് വേണ്ടി 2013 ലെ കേന്ദ്രനിയമപ്രകാരമാണ് ഭൂമി ഏറ്റെടുക്കുന്നത്.

ജനങ്ങളുടെ ആവലാതികൾ കേട്ട ശേഷം മതിയായ നഷ്ടപരിഹാരവും നൽകി പുനരധിവാസവും ഉറപ്പുവരുത്തും. ജനങ്ങളുടെ മുഴുവൻ ആശങ്കകളും പരിഹരിച്ചതിന് ശേഷം മാത്രമേ പദ്ധതികൾ നടപ്പാക്കുകയുള്ളു. വികസന പദ്ധതികളെ പിന്തുണയ്ക്കാനാണ് സിപിഐയുടെ തീരുമാനം. ജനങ്ങളുടെ അംഗീകാരം വാങ്ങി തുടർഭരണത്തിലിരിക്കുന്ന ഇടതുമുന്നണി സർക്കാരിനെതിരെ തീവ്രവാദ സംഘടനകളാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബദൽ ഉയർത്തിക്കൊണ്ടുവരുന്ന സർക്കാരാണ് കേരളത്തിലുള്ളത്. കാലംമാറുംതോറും കേന്ദ്രസർക്കാരിന്റെ സ്വഭാവവും മാറ്റുകയാണ്. രാജ്യത്തിന്റെ മത നിരപേക്ഷത തകർക്കാൻ കേന്ദ്രഭരണകൂടം ബോധപൂർവം ശ്രമങ്ങൾ നടത്തുകയാണ്. എല്ലാവരേയും ഒരുമിപ്പിച്ച് ഈ സാഹചര്യത്തെ നേരിടണം.

മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ യോജിച്ച് മുന്നേറണം. ബിജെപി വിരുദ്ധ വോട്ടുകൾ ഇതിലൂടെ ഒന്നിപ്പിക്കാൻ കഴിയുമെന്നും കാനം പറഞ്ഞു. യുവജനങ്ങൾ ഉത്തരവാദിത്വത്തോടെ വേണം സോഷ്യൽ മീഡിയ ഉപയോഗിക്കേണ്ടത്. പാർട്ടി വിരുദ്ധരുടെ കെണികളിൽ പ്രവർത്തകർ വീഴരുതെന്നും കാനം ഓര്‍മ്മിപ്പിച്ചു.

സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പി സുനീര്‍, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍, എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കബീര്‍, മുകേഷ് എം എന്നിവര്‍ സംസാരിച്ചു. അഡ്വ. കെ കെ സമദ് ലീഡറും കെ ഷാജഹാൻ, അഡ്വ. വിനീത വിന്‍സന്റ് എന്നിവർ ഡെപ്യൂട്ടി ലീഡര്‍മാരുമായിരുന്നു. രണ്ട് ദിവസങ്ങളിലായി നടന്ന സംസ്ഥാന ശില്പശാല സമാപിച്ചു. ലെനി സ്റ്റാന്‍സ് ജേക്കബ് സ്വാഗതവും അഷറഫ് തയ്യിൽ നന്ദിയും പറഞ്ഞു.

eng­lish sum­ma­ry; Those who obstruct the devel­op­ment of the soci­ety Must be pre­vent­ed: Kanam Rajendran

you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.