16 June 2024, Sunday

Related news

May 26, 2024
May 11, 2024
May 10, 2024
March 23, 2024
March 21, 2024
March 19, 2024
March 19, 2024
March 12, 2024
March 12, 2024
March 6, 2024

ഐഎസ്എല്‍ മത്സരം കാണാന്‍ പോയവര്‍ ആക്‌സിഡന്റില്‍ മരിച്ചു

Janayugom Webdesk
മലപ്പുറം
March 20, 2022 12:28 pm

ഐഎസ്എല്‍ ഫൈനല്‍ മത്സരം കാണാന്‍ പോയവര്‍ കാസര്‍കോട് ഉദുമയില്‍ ആക്‌സിഡന്റില്‍ മരിച്ചു. ഗോവയിലേക്ക് മത്സരം കാണാന്‍ ബൈക്കില്‍ യാത്രതിരിച്ച മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശികളായ ജംഷീര്‍, മുഹമ്മദ് ഷിബില്‍ എന്നിവരാണ് ലോറിയിടിച്ച് മരിച്ചത്.

ഒതുക്കുങ്ങലില്‍നിന്ന് ഒരു ബൈക്കിലും കാറിലുമായാണ് ഏഴംഗ സംഘം ഗോവയിലേക്ക് പുറപ്പെട്ടത്. ജംഷീറും ഷിബിലുമായിരുന്നു ബൈക്കില്‍ യാത്ര ചെയ്തിരുന്നത്. മറ്റുള്ളവര്‍ കാറിലും. പുലര്‍ച്ചെ അഞ്ചരയോടെയാണ് ഇവര്‍ സഞ്ചരിച്ച ബൈക്ക് ഉദുമയില്‍വെച്ച് അപകടത്തില്‍പ്പെട്ടത്. കാസര്‍കോട് ഭാഗത്തുനിന്ന് വരികയായിരുന്ന മിനി ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. രണ്ടുപേരും തല്‍ക്ഷണം മരിച്ചു.

പുലര്‍ച്ചെ മഴ പെയ്തതും ലോറിയുടെ വേഗതയും അപകടത്തിന് കാരണമായെന്നാണ് പൊലീസിന്റെ നിഗമനം. അപകടത്തില്‍പ്പെട്ടവരുടെ ഫോണുകള്‍ അണ്‍ലോക്ക് ചെയ്ത ശേഷമാണ് പൊലീസിന് അപകടവിവരം ബന്ധുക്കളെ അറിയിക്കാനായത്.

Eng­lish sum­ma­ry; Those who went to watch the ISL match died in an accident

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.