2 May 2024, Thursday

Related news

April 1, 2024
March 19, 2024
February 26, 2024
February 26, 2024
February 25, 2024
February 25, 2024
February 24, 2024
February 24, 2024
February 24, 2024
February 23, 2024

ത്രിദിന കര്‍ഷക‑തൊഴിലാളി സമരം ഇന്ന് മുതല്‍

Janayugom Webdesk
ന്യൂഡല്‍ഹി
November 26, 2023 8:43 am

കേന്ദ്രസര്‍ക്കാരിനെതിരെ തൊഴിലാളി-കര്‍ഷക സംഘടനകളുടെ ത്രിദിന രാജ്യവ്യാപക സമരത്തിന് ഇന്ന് തുടക്കം. സംയുക്ത കിസാന്‍ മോര്‍ച്ചയും തൊഴിലാളി സംഘടനകളും വിവിധ സംസ്ഥാനങ്ങളില്‍ രാജ്ഭവനുകള്‍ക്ക് മുന്നില്‍ രാപ്പകല്‍ ധര്‍ണ സംഘടിപ്പിക്കും.വിലക്കയറ്റം നിയന്ത്രിക്കുക, ഭക്ഷണസാധനങ്ങള്‍ക്കും മരുന്നുകള്‍ക്കും കാര്‍ഷികോപകരണങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ ജിഎസ്‌ടി പിന്‍വലിക്കുക, പെട്രോളിയം ഉല്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും കേന്ദ്ര നികുതി ഒഴിവാക്കുക, കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതാക്കാന്‍ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുക, വിത്തുകള്‍ക്കും വൈദ്യുതിക്കും വെള്ളത്തിനും സബ്‌സിഡി നല്‍കുക തുടങ്ങി 21 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രാപ്പകല്‍ സമരം.

പഞ്ചാബ്, ഡല്‍ഹി, ഹരിയാന, ഹിമാചല്‍, കര്‍ണാടക, മഹാരാഷ്ട്ര, ഒഡിഷ, യുപി, കേരളം, അസം തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ രാജ്ഭവനുകള്‍ക്ക് മുന്നില്‍ ധര്‍ണ നടക്കുമെന്ന് തൊഴിലാളി-കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു.

Eng­lish Sum­ma­ry: Three-day farmer-labour strike from today

You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.