March 22, 2023 Wednesday

Related news

March 15, 2023
March 15, 2023
March 13, 2023
March 12, 2023
March 10, 2023
March 9, 2023
March 9, 2023
March 8, 2023
March 7, 2023
March 6, 2023

ലോകകപ്പ് ആവേശം അതിരുകടന്നു; കണ്ണൂരില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം

Janayugom Webdesk
കണ്ണൂര്‍
December 19, 2022 10:12 am

കണ്ണൂര്‍ പള്ളിയാന്‍മൂലയില്‍ ലോകകപ്പ് ഫുട്‌ബോള്‍ വിജയാഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. അനുരാഗ്, ആദര്‍ശ്, അലക്‌സ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. അനുരാഗിന്റെ നില ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. 

ഫ്രാന്‍സ് തോറ്റതിനെ തുടര്‍ന്ന് കളിയാക്കതാണ് സംഘര്‍ഷത്തിന് കാരണമായത്. അനുരാഗിന്റെ തലയ്ക്കും തുടഭാഗത്തുമാണ് വെട്ടേറ്റത്. പരിക്കേറ്റ മൂന്ന് പേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അര്‍ജന്റീനയുടെയും ഫ്രാന്‍സിന്റെയും ആരാധകര്‍ ചേരി തിരിഞ്ഞ് തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നുവെന്ന് പറയുന്നു. 

Eng­lish Summary:Three peo­ple were injured, one in crit­i­cal con­di­tion in kan­nur dur­ing world­cup final celebration
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.