ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ പുരസ്കാര നേട്ടത്തിൽ തിളങ്ങി തൃശൂർ. മികച്ച നടി, സഹനടൻ, മികച്ച സംവിധായകൻ എന്നിങ്ങനെ മൂന്ന് അവാർഡുകൾക്കും തൃശൂർ സ്വദേശികൾ അർഹരായി. തമിഴ് ചിത്രം സുരറൈ പോട്രുവിലെ ബൊമ്മി എന്ന കഥാപാത്രത്തെ വെള്ളിത്തിരയിൽ അനശ്വരമാക്കിയ തൃശൂർ സ്വദേശി അപർണ ബാലമുരളി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിൽ ബജറ്റ് എയർലൈൻസിന് തുടക്കമിട്ട ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതകഥ പറഞ്ഞ ചിത്രത്തിൽ ക്യാപ്റ്റന്റെ നല്ല പാതി ഭാർഗവിയുടെ കഥാപാത്രത്തെയാണ് അപർണ വെള്ളിത്തിരയിലെത്തിച്ചത്. ജീവിച്ചിരിക്കുന്ന ഒരു കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് അപർണ തന്നെ വ്യക്തമാക്കിയിരുന്നു. ആ കഥാപാത്രത്തിനു വേണ്ടിയെടുത്ത പ്രയത്നം ഒട്ടും പാഴായില്ലെന്ന് തെളിയിക്കുന്നതാണ് ഈ ദേശീയ പുരസ്കാരം. അയ്യപ്പനും കോശിയും കരസ്ഥമാക്കിയ നാല് പുരസ്കാരങ്ങൾ അകാലത്തിൽ മരണമടഞ്ഞ സംവിധായകൻ സച്ചിക്കുള്ള മരണാനന്തര ബഹുമതിയായി. മികച്ച സംവിധായകനായി കൊടുങ്ങല്ലൂർ സ്വദേശിയായ സച്ചി തിരഞ്ഞെടുക്കപ്പോൾ സഹനടനുള്ള അവാര്‍ഡ് തൃശൂർക്കാരനായ ബിജുമേനോൻ നേടി.
English Summary: Thrissur shines in winning National Award
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.