പശ്ചിമബംഗാളില്‍ ദുരിതംവിതച്ച് കാറ്റ്. മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റിനെത്തുടര്‍ന്ന് പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ അപകടങ്ങളില്‍ നാലുപേര്‍ മരിച്ചു. പുർബ ബർധമാൻ ജില്ലയിൽ മതിൽ തകർന്ന് ഒരാളും നാദിയ ജില്ലയിൽ ഇടിമിന്നലിൽ മറ്റൊരാളും മരിച്ചു. രബീന്ദ്ര സരോബർ തടാകത്തിൽ ബോട്ട് മറിഞ്ഞ് രണ്ട് ആൺകുട്ടികളും മരിച്ചതായും സംസ്ഥാന ദുരന്തനിവാരണ ഉദ്യോഗസ്ഥർ അറിയിച്ചു.മെട്രോപോളിസിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടതായി ദുരന്തനിവാരണ മന്ത്രി ജാവേദ് അഹമ്മദ് ഖാൻ പറഞ്ഞു.
കൊൽക്കത്തയെ കൂടാതെ നോർത്ത്, സൗത്ത് 24 പർഗാനാസ്, ഹൂഗ്ലി, പുർബ ബർധമാൻ ജില്ലകളിലും കാറ്റ് ആഞ്ഞടിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് അറിയിച്ചു. കൊൽക്കത്തയിലെ മഹാനായക് ഉത്തം കുമാറിനും നേതാജി റെയിൽവേ സ്റ്റേഷനുകൾക്കു മിടയിൽ മെട്രോ റെയിൽ ട്രാക്കിൽ മരം വീണു നഗരത്തിന്റെ ലൈഫ് ലൈനിന്റെ ഒരു ഭാഗത്ത് 50 മിനിറ്റോളം ഗതാഗതം തടസ്സപ്പെട്ടു, ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
കാലാവസ്ഥ മോശമായതിനെത്തുടര്‍ന്ന് എൻഎസ്‌സി ബോസ് ഇന്റർനാഷണൽ എയർപോർട്ടിലെ ഫ്ലൈറ്റ് സർവീസുകൾ ഒന്നര മണിക്കൂറോളം നിർത്തിവച്ചതായി എയർപോർട്ട് അധികൃതര്‍ അറിയിച്ചു. രണ്ട് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. അഗർത്തല‑കൊൽക്കത്ത ഇൻഡിഗോ വിമാനവും ഭുവനേശ്വറിലെ ബിജു പട്നായിക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയതായി വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
English Summary: Thunderstorms in ki-lls four in West Bengal
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.