22 December 2024, Sunday
KSFE Galaxy Chits Banner 2

ടി കെ രമേശ് ബാബു അന്തരിച്ചു

Janayugom Webdesk
വൈക്കം
December 29, 2021 12:48 pm

ജനയുഗം ദിനപത്രത്തിന്റെ വൈക്കത്തെ ആദ്യകാല ഏജന്റും ലേഖകനുമായിരുന്ന വൈക്കപ്രയാര്‍ തോട്ടാറമുറ്റത്ത് ടി കെ രമേശ് ബാബു (64) അന്തരിച്ചു. തലയോലപ്പറമ്പ്, ഉദയനാപുരം മേഖലകളിലെ ഏജന്റും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനുമായിരുന്നു. ജനയുഗം പത്രം ഷെയര്‍ സമാഹരിക്കുന്ന വേളയില്‍ മുമ്പില്‍ നിന്നു പ്രവര്‍ത്തിക്കുകയും സ്വന്തമായി ഷെയര്‍ എടുക്കുകയും ചെയ്തിരുന്ന രമേശ് ബാബു ഉല്ലല കയര്‍ സൊസൈറ്റിയില്‍ അറ്റന്‍ഡര്‍ ആയി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ ആണ് ജനയുഗം പത്രത്തിന്റെ ആദ്യകാല ഏജന്‍സി എടുത്തുകൊണ്ട് പത്രപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നത്. കയര്‍, മണ്‍പാത്ര തൊഴിലാളികളുടെ ജീവിത പ്രശ്‌നങ്ങളെക്കുറിച്ച് നിരവധിയായ ലേഖനങ്ങളും ഫീച്ചറുകളും തയ്യാറാക്കി ജനയുഗത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: ജഗദമ്മ. മക്കള്‍: ജോബി, ജിനി. മരുമക്കള്‍: സരീഷ് കുമാര്‍ ടി ആര്‍, ഉണ്ണി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.