ഹോം സിനിമയ്ക്ക് പുരസ്‌കാരം നൽകാതിരുന്നതിൽ നിർമ്മാതാവിന്റെ പേരിലുള്ള കേസ് ഘടകമായിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ. അവാർഡ് നിർണയത്തിൽ ജൂറിക്കു പരിമാധികാരം നൽകിയിരുന്നെന്ന്, വിവാദത്തോടു പ്രതികരിച്ചുകൊണ്ടു മന്ത്രി പറഞ്ഞു.ഹോം സിനിമ കണ്ടെന്നാണ് ജൂറി പറഞ്ഞത്.
ജൂറിയുടേത് അന്തിമ വിധിയാണ്. ഇതിൽ സർക്കാർ ഇനി വിശദീകരണമൊന്നും ചോദിക്കില്ല. പുരസ്‌കാര നിർണയത്തിന് ജൂറിക്കു പരമാധികാരം നൽകിയിരുന്നു. മികച്ച രീതിയിലുള്ള പരിശോധനയാണ് നടന്നത്. നിർമ്മാതാവിന്റെ പേരിലുള്ള കേസ് പുരസ്‌കാര നിർണയത്തിൽ ഘടകമായിട്ടില്ല. ഇക്കാര്യത്തിൽ നടൻ ഇന്ദ്രൻസിന്റേത് തെറ്റിദ്ധാരണ ആകാമെന്ന് മന്ത്രി പറഞ്ഞു.
ജോജു ജോർജിന് മികച്ച നടനുള്ള പുരസ്‌കാരം നൽകിയതിന് എതിരെ കോൺഗ്രസ് നേതാക്കളുടെ പ്രതികരണം ചൂണ്ടിക്കാട്ടിയപ്പോൾ, മികച്ച രീതിയിൽ അഭിനയിച്ചതിനാണ് അവാർഡ് നൽകിയതെന്ന് മന്ത്രി പഞ്ഞു. കോൺഗ്രസുകാർ ആരെങ്കിലും നന്നായി അഭിനയിച്ചാൽ പരിഗണിക്കാം. ഇതിനായി വേണമെങ്കിൽ പ്രത്യേക ജൂറിയെ വയ്ക്കാമെന്നും സജി ചെറിയാൻ പറഞ്ഞു.
English Summary:To set the tone that Congressmen can be considered for an award if someone performs well
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.